ന്യൂഡൽഹി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര. 9 പേർക്ക് കീർത്തി ചക്ര. ഏഴ് പേർക്ക് മരണാനന്തര ബഹുമതിയാണ് മെഡലുകൾ സമ്മാനിക്കുക. 19 സൈനികർക്കാണ് ശൗര്യചക്ര. കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പാരാ സ്പെഷൽ ഫോഴ്സിലെ ഹവീൽദാർ ഗജേന്ദ്ര സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകും.
ജമ്മു കശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർക്കും കീർത്തി ചക്ര സമ്മാനിക്കും. ഇന്ത്യൻ ആർമിയിൽ നിന്ന് 75 പേരും നേവിയിൽ നിന്ന് 4 പേരും എയർഫോഴ്സിൽ നിന്ന് 10 പേരും ഉൾപ്പെടെ ആകെ 89 പേർക്ക് 'മെൻഷൻ-ഇൻ-ഡെസ്പാച്ചസ്' അംഗീകാരവും നൽകി.

Comments