More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒരു തണല്‍ വൃക്ഷം തന്നെയാണ് അമ്മ; ആര് വന്നാലും പോയാലും, ദി ഓർഗനൈസേഷൻ ഷുഡ് ബി ദെയർ; അതെന്നും നിലനില്‍ക്കണം...’ കൃപ പ്രദീപന്‍

Authored by Web Desk | Last updated: 14 Aug 2026, 10:26 PM | 6 min read

Print
Krupa Pradeepan about controversies in AMMA Association (Image Source: Youtube)
Krupa Pradeepan about controversies in AMMA Association (Image Source: Youtube)
ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ‘അയ്യോ... അച്ഛാ പോകല്ലേ...’ എന്ന ഐക്കോണിക്ക് ഡയലോ​ഗിലൂടെ ശ്രീനിവാസനെ മറികടക്കുന്ന അഭിനയം കാഴ്ചവച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ രണ്ട് കൊച്ചുപെൺകുട്ടികളിൽ ഒരാളാണ് കൃപ പ്രദീപ്. വാനപ്രസ്ഥം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മകളടക്കം നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധനേടിയ ഒരുപാട് കഥാപാത്രങ്ങള്‍ കൃപ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ മിക്കതും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്, ഓര്‍ത്തുവയ്ക്കുന്നതുമാണ്.
നായിക, സഹനായിക, സഹോദരി അടക്കമുള്ള ​കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കൃപ നടിയായി മാത്രമല്ല നർത്തകി, അവതാരക, നൃത്താധ്യാപിക, കാഷ്വൽ അനൗൺസർ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്. നിലവില്‍ തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായി ജോലി ചെയ്യുകയാണ് കൃപ.
ഇപ്പോഴിതാ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ മനസ് തുറക്കുകയാണ് കൃപ പ്രദീപ്. ഇങ്ങനെ ഒരു ഫ്രട്ടേർണിറ്റി, ഇങ്ങനെ ഒരു സംഘടന, എത്രമാത്രം ആർട്ടിസ്‌റ്റുകള്‍ക്ക് ഗുണം ചെയ്യുന്നു എന്ന് കണ്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് താനെന്ന് കൃപ പറയുന്നു. അമ്മ സംഘടന വീഴാൻ മാത്രം പ്രശ്‌നങ്ങളില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും എന്നുള്ള ശുഭപ്രതീക്ഷയില്‍ തന്നെയാണ് താനുള്ളതെന്നും കൃപ പറയുന്നു.
‘‘ഞാൻ അമ്മ എന്ന സംഘടനയിലെ കാര്യങ്ങളെക്കുറിച്ച്‌ പറയാൻ ആരുമല്ല, കാരണം അമ്മയുടെ മെമ്പർ ആണ് ചെറുപ്പം മുതല്‍ എങ്കില്‍ പോലും, ഒരുപാട് കാലം സംഘടനയില്‍ യോഗങ്ങളില്‍ ഒന്നും പങ്കെടുക്കാത്ത ആളായിരുന്നു ഞാൻ. അതായത് ജനറല്‍ ബോഡി, ഏറ്റവും ആദ്യമായിട്ട് ഒരു മെമ്പർ ചെയ്യേണ്ടത് എല്ലാ വർഷവും മുടങ്ങാതെ ജനറല്‍ ബോഡി പങ്കെടുക്കുക എന്നതാണ്. അത് തെറ്റിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം നെറ്റ് എക്‌സാം ഒക്കെ മിക്കവാറും ആ ജൂണിലെ ലാസ്‌റ്റ് സണ്‍ഡേ ആണ്.
അതുകൊണ്ട് എനിക്ക് നെറ്റിന് എഴുതണമായിരുന്നു. അമ്മയുടെ ജനറല്‍ ബോഡി ഞാൻ അറ്റൻഡ് ചെയ്യാറില്ല. പിന്നെ ഞാൻ സിനിമയില്‍ നിന്ന് മാറിയ സമയത്തൊന്നും ഒരുപാട് വർഷങ്ങളോളം ഞാൻ ജനറല്‍ ബോഡി പങ്കെടുത്തിട്ടില്ല. കുറെ വർഷങ്ങള്‍ക്ക് ശേഷം, 2022 മുതലാണ്, വീണ്ടും ഞാൻ ജനറല്‍ ബോഡിയിലേക്ക് വന്നു തുടങ്ങിയത്, റെഗുലർ ആയി. ഈ വരാതിരുന്ന സമയത്തെല്ലാം അമ്മയില്‍ അംഗമായിരുന്നു. ഇന്നസെന്റ് അങ്കിളിന്റെ ഒക്കെ ഒപ്പം ഞാൻ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്ന സമയത്ത്, ഞാൻ ആദ്യം സാധാരണ മെമ്പർ ആയിട്ടാണ് മെമ്പർഷിപ്പ് എടുത്തത്.
പിന്നീട് ഒരു കാലഘട്ടത്തില്‍ ഇന്നസെന്റ് അങ്കിള്‍ ഒക്കെ പ്രസിഡന്റ് ആയ സമയത്ത്, എല്ലാവരെയും ലൈഫ് മെമ്പേഴ്‌സ് ആക്കാൻ ഉള്ള ഒരു ശ്രമം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഇന്നസെന്റ് അങ്കിള്‍ ഒക്കെ നിർബന്ധിച്ചാണ് ഞാൻ അങ്ങനെ ലൈഫ് മെമ്പർ ആയത്. അപ്പൊ എനിക്ക് ആദ്യം സംശയം ഉണ്ടായിരുന്നു, കാരണം ഞാൻ ചിലപ്പോള്‍ സിനിമ സീരിയസ് ആയിട്ട് എടുക്കില്ല, സിനിമയുടെ ഒരു കരിയർ ആവില്ല. അപ്പൊ ലൈഫ് മെമ്പർ ആവേണ്ട ആവശ്യമുണ്ടോ എന്നൊക്കെയുള്ള ഒരു സംശയം വന്നിട്ടുണ്ടായിരുന്നു. പക്ഷേ എന്തായാലും അത് നല്ലൊരു കാര്യമല്ലേ, കുഴപ്പമില്ല, ഒരു മെമ്പർഷിപ്പ് എന്തായാലും നമുക്ക് ലൈഫ് മെമ്പർ ആവാം എന്ന് പറഞ്ഞിട്ട് അങ്ങനെ എടുത്തു എന്ന് മാത്രം.
പിന്നെ അവരൊക്കെ ചെയ്യുന്ന ആ ഒരു പ്രവർത്തനം ഒക്കെ കണ്ടപ്പോള്‍, ഇങ്ങനെ ഒരു ഫ്രട്ടേർണിറ്റി, ഇങ്ങനെ ഒരു സംഘടന, എത്രമാത്രം ആർട്ടിസ്‌റ്റുകള്‍ക്ക് ഗുണം ചെയ്യുന്നു എന്ന് കണ്ട് അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. അപ്പൊ എന്റെ അമ്മ പോലും അതില്‍ വളരെ സീനിയർ ആയിട്ടുള്ള ഒരു മെമ്പർ ആണ്. അമ്മയ്ക്ക് പെൻഷൻ, അതുപോലെ മെഡിസിൻസ്, അങ്ങനെ എല്ലാ ബെനിഫിറ്റ്സും, ഒരുപാട് സെക്യൂരിറ്റി, നല്‍കുന്ന ഒരു തണല്‍ വൃക്ഷം തന്നെയാണ് അമ്മ എന്ന് സംഘടന.
അപ്പൊ അതിന്റെ ഉള്ളില്‍ എന്ത് പ്രോബ്ലംസ് വന്നാല്‍ പോലും, എന്തൊക്കെ പേഴ്‌സണല്‍ ഇഷ്യൂസ് ആണെങ്കിലും അത് തീർച്ചയായും പരിഹരിക്കപ്പെടണം. കാരണം ഫോർ ദി സേക്ക് ഓഫ് ദി ഗ്രേറ്റർ ഗുഡ്, അത് പണ്ടും ഇതിനു മുമ്പും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആള്‍ക്കാരായാലും ശരി, അമ്മയുടെ മൂലധനം സംഭരിച്ചിരുന്ന ആരായാലും, അവർക്കൊക്കെ എതിരെ പല കേസുകള്‍ വന്നപ്പോള്‍, അല്ലെങ്കില്‍ ചില പേഴ്‌സണല്‍ കോണ്‍ട്രോവേഴ്സീസ് ഒക്കെ വന്നപ്പോള്‍, എനിക്കൊക്കെ തോന്നിയിരുന്ന ഒരു സാധാരണ മെമ്പർ എന്ന നിലയില്‍, എപ്പോഴും ഞാൻ പറയുന്ന ഒരു കാര്യം, ആര് വന്നാലും പോയാലും, ദി ഓർഗനൈസേഷൻ ഷുഡ് ബി ദെയർ. അത് എന്നെന്നും നിലനില്‍ക്കണം എന്നാണ്, ആ ഒരു കാര്യം വളരെ ഇംപോർട്ടന്റ് ആണ്.
അമ്മ സംഘടന വീഴാൻ മാത്രം പ്രശ്‌നങ്ങള്‍ അങ്ങനെയൊന്നുമില്ല. അത്രയ്ക്ക് എനിക്ക് തോന്നുന്നു, എല്ലാവരും ഇൻട്രെസ്‌റ്റഡ് ആണ്. നമ്മള്‍ എവിടെ പോയാലും, ഇതിനെക്കുറിച്ചാണ് ആള്‍ക്കാർ ചോദിക്കുക. ഇപ്പൊ കോളേജില്‍ ആണെങ്കിലും ശരി, കുട്ടികളുടെ ഇടയില്‍ ആണെങ്കിലും ശരി, നമ്മള്‍ വേറൊരു ഷോപ്പിങ്ങിന് പോയാലും ശരി ഇതാണ് ചോദ്യം. സെലിബ്രിറ്റീസിന്റെ ഒരു സംഘടന ആകുമ്പോള്‍, സ്വാഭാവികമായിട്ടും, ഓഡിയൻസ് ഉണ്ടാവും, കുറെ ക്ലിക്ക് ബേറ്റ്സുകള്‍ ഉണ്ടാവും, അവർ പറഞ്ഞു, ഇവർ പറഞ്ഞു എന്നൊക്കെ വിവാദങ്ങള്‍ ഉണ്ടാകാം. പക്ഷേ അതിന് മാത്രമുള്ള, പരിഹരിക്കാൻ പറ്റാത്ത ഇത്രയും പ്രശ്‌നങ്ങള്‍ ഒന്നും ആ സംഘടനയില്‍ ഞാൻ മനസിലാക്കിയിടത്തോളം ഇല്ല. അത് എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും എന്നുള്ള ശുഭപ്രതീക്ഷയില്‍ തന്നെയാണ് ഞാൻ ഉള്ളത്.
ഒരു സംഘടനയ്ക്ക് ഉള്ളിലെ കാര്യങ്ങള്‍ അതില്‍ തന്നെ നില്‍ക്കണം. അല്ലാണ്ട് അത് പുറത്ത് ആ പക്ഷം പറയുക, ഈ പക്ഷം പറയാൻ നമ്മള്‍ ആരുമല്ല. പക്ഷേ വളരെ അണ്‍ഫോർച്ചുനേറ്റ് ആയിട്ടുള്ള, ഞാൻ ഇതിനു മുന്നേ വളരെ ചെറുപ്പത്തില്‍, തിലകൻ അങ്കിള്‍ ഒക്കെ ഉണ്ടായിരുന്ന കാലത്ത്, ഇതുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ള, പൃഥ്വിരാജിന്റെ ഒരു സമയത്ത്, ബിഗിനിങ് ഫേസ് ഓഫ് ഹിസ് കരിയറില്‍, ഒരു പ്രശ്‌നങ്ങള്‍ വന്നിട്ടുള്ള ജനറല്‍ ബോഡി ഞാൻ കണ്ടിട്ടുണ്ട്.
അങ്ങനെ ആദ്യമായിട്ട് ഒന്നുമല്ല, ഒരു ജനറല്‍ ബോഡിയില്‍ ഇത്രയും ബഹളവും ഒച്ചപ്പാടും ഒക്കെ. ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അത് സത്യമായിട്ടുള്ള കാര്യമാണ്. അതായത് ആരാണോ സംസാരിക്കുന്നത്, അവരെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. ഒന്നാമത്, ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഡെഫിനിറ്റലി അവർ ചെയ്‌ത ഒരു ഏറ്റവും വലിയ വീഴ്‌ച എന്ന് പറഞ്ഞാല്‍, അവരുടെ റിപ്പോർട്ടും മറ്റേ ഫിനാൻഷ്യല്‍ റിപ്പോർട്ടും വാർഷിക മിനിറ്റ്സും നേരത്തെ കൂട്ടി, നമുക്ക് അംഗങ്ങള്‍ക്ക് എല്ലാവർക്കും അയച്ചു തരുമായിരുന്നു.
ജനറല്‍ ബോഡിയുടെ ഒരു 25 ദിവസം മുന്നേ, അത് ഇത്തവണ കിട്ടിയില്ല. അതുകൊണ്ട് തന്നെ അവർ അവതരിപ്പിച്ച കണക്കും, അവർ അവതരിപ്പിച്ച റിപ്പോർട്ടും, മിനിറ്റ്സും, അംഗങ്ങള്‍ അംഗീകരിച്ചില്ല. അവർക്ക് എന്തുകൊണ്ട് അതിന് പറ്റിയില്ലെന്ന് അവർ പറഞ്ഞിട്ടില്ല. അതൊന്നും അവർ എക്സ്പ്ലെയിൻ ചെയ്‌തില്ല. മുൻപുള്ള കണക്കില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ടാക്‌സിന്റെ ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്.
പിന്നെ അവർ എത്രയോ 40 45 ദിവസം സമയം ചോദിച്ചു, ഇത് ശരിയാക്കി തരാം എന്നുള്ളത്. പക്ഷെ ദാറ്റ്സ് നോട്ട് ദി വേ ഓഫ് ഡൂയിങ് ഇറ്റ്, ഐ തിങ്ക്. കാരണം ഇതൊരു വളരെ റെസ്പോണ്‍സിബിള്‍ ആയിട്ടുള്ള ജോലിയാണ്. ഒരു വലിയ സംഘടനയാണ്. ലോട്ട് ഓഫ് ഫിനാൻസസ് ആർ ഇൻവോള്‍വഡ്, അല്ലേ? അപ്പൊ ചില, നമ്മള്‍ ചില പൊസിഷനിലും ഡെസിഗ്നേഷനിലും ഒക്കെ ഇരിക്കുമ്പോള്‍, നമ്മള്‍ അതിന് കാണിക്കേണ്ടതായിട്ടുള്ള ഉത്തരവാദിത്വം നമ്മള്‍ കാണിക്കണം.
അതൊരു ഫാക്‌ടർ ആണ്. പിന്നെ അൻസിബയുടെ കാര്യം, നമുക്ക് അറിയുന്നതല്ലേ, പലരും പല റൂമേഴ്‌സും പറയുന്നുണ്ടായിരുന്നുവെങ്കിലും, വാട്ട് ഈസ് ആക്ച്വലി ഹാപ്പനിങ് ഇൻസൈഡ് എന്നുള്ളത്, സാധാരണ മെമ്പേഴ്‌സ്, ഇപ്പൊ എനിക്കറിയുന്നുണ്ടായിരുന്നില്ല. എനിക്ക് പല കാര്യങ്ങളും ക്ലാരിറ്റി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല കാര്യങ്ങളും എനിക്ക് ക്ലാരിറ്റി കുറവുണ്ട്...’’ എന്നാണ് കൃപ പ്രദീപ് പറയുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൃപയിത് പറഞ്ഞത്.












Tags

  • actress krupa pradeepan
  • kripa about controversies in amma

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Sathyaraj about tamil remake of chithram movie (Image Source: Instagram)

‘ചിത്രം തമിഴ് റീമേക്കിൽ ഞാനാണ് അഭിനയിച്ചത്; ഓടില്ലെന്ന് ചെയ്യുമ്പോഴേ അറിയാമായിരുന്നു; ലാൽ സാറിനുള്ള ആ ക്യൂട്ട്നെസ് എനിക്കില്ല...’ സത്യരാജ്

Rani Mukherjee receives Honorary Doctor of Letters (Image Source: Instagram)

‘വർഷങ്ങളായി എന്റെ സൃഷ്ടികളെ വീട്ടിലേക്കും ഹൃദയങ്ങളിലേക്കും ഓർമ്മകളിലേക്കും സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി...’ ഡോക്ടറേറ്റ് നേടിയ സന്തോഷം പങ്കിട്ട് റാണി മുഖര്‍ജി

Shekhar kapur remembers sreedevi on her birth anniversary (Image Source: Instagram)

‘മറ്റൊരു ശ്രീദേവി ഉണ്ടാകുമോ എന്നെനിക്ക് സംശയമാണ്; ശ്രീയുടെ അഭിനയം കണ്ട് പലപ്പോഴും ‘കട്ട്’പറയാന്‍ ഞാന്‍ മറന്നിട്ടുണ്ട്’ സംവിധായകന്‍ ശേഖര്‍ കപൂര്‍

 Samvritha Sunil (Image Source: Instagram)

കാഷ്വല്‍ സാരിയില്‍ കൈയിലൊരു ബുക്കുമായി വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സംവൃത അഖില്‍; വിന്റേജ് ലുക്കിലും ശരിക്കും സുന്ദരിയെന്ന് കമന്റുകള്‍

Manisha Koirala opens up about her cancer journey (Image Source: Youtube)

‘ഏറ്റവും ദൈര്‍ഘ്യമേറിയ ഭയാനകമായ ഇരുണ്ട രാത്രിയായിരുന്നു അത്; ആ നിമിഷം മരിക്കുമെന്നു പോലും ഞാന്‍ ചിന്തിച്ചു...’അര്‍ബുദം തിരിച്ചറിഞ്ഞ നിമിഷത്തെപ്പറ്റി മനീഷ കൊയ്‌രാള

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

Comments