മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്നു ‘ചിത്രം’. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമയായ, ബോക്സ്ഓഫിസ് ചരിത്രം തിരുത്തി കുറിച്ച സിനിമയായിരുന്നു ചിത്രം. മോഹൻലാലിനെ പ്രേക്ഷകർക്ക് എങ്ങനെയാണോ തിരശ്ശീലയിൽ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് അതാണ് ‘ചിത്രം’ സിനിമ നല്‍കിയത്. അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും അല്‍പ്പം സെന്റിമെന്റ്സും നല്‍കിയ ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് മോഹന്‍ലാല്‍ തന്നെയായിരുന്നു.
ഈ സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ നായകനായത് തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സത്യരാജാണ്. ‘എങ്കിരിന്ദോ വന്താൻ’ എന്ന ചിത്രം പക്ഷേ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. മലയാളത്തിന്റെ നാലിനൊന്ന് വിജയം ആ സിനിമ തമിഴില്‍ നേടിയില്ല.
ഇപ്പോഴിതാ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴേ അത് ഓടില്ലെന്ന് അറിയാമായിരുന്നുവെന്ന് പറയുകയാണ് സത്യരാജ്. മോഹന്‍ലാലിനുള്ള ക്യൂട്ട്നെസ്സ് തനിക്കില്ലെന്നും അതായിരുന്നു പരാജയത്തിന്റെ കാരണമെന്നും പറയുകയാണ് സത്യരാജ്.
‘‘ചിത്രം’ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഞാനായിരുന്നു നായകവേഷത്തിൽ അഭിനയിച്ചത്. എന്നാൽ ചിത്രം ചെയ്യുമ്പോൾ തന്നെ അത് മലയാളം പതിപ്പിന്റെ വിജയം ആവർത്തിക്കില്ലെന്ന് അറിയാമായിരുന്നു. ഓടില്ലെന്ന് അന്നേ അറിയാമായിരുന്നു. ലാല്‍ സാറിന്റെ പ്രകടനത്തിലുണ്ടായിരുന്ന ഒരു പ്രത്യേക ‘ക്യൂട്ട്നെസ്’ എനിക്കില്ലായിരുന്നു. അതാണ് ചിത്രത്തിന്റെ സ്വീകാര്യതയെ ബാധിച്ചത്.
മലയാളത്തിൽ ലാല്‍ സാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ നിഷ്കളങ്കതയും തമാശയും പ്രേക്ഷകരുമായി വളരെ എളുപ്പത്തിൽ കണക്റ്റ് ചെയ്തിരുന്നു. അതേ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുമ്പോൾ ആ പ്രത്യേക ഭാവം എനിക്ക് പൂർണമായി കൊണ്ടുവരാൻ കഴിഞ്ഞില്ല...’’ എന്നാണ് ഒരു പുതിയ അഭിമുഖത്തില്‍ സത്യരാജ് പറഞ്ഞത്. സത്യരാജിന്റെ ഈ തുറന്നു പറച്ചില്‍ മോഹന്‍ലാലിന്റെ അഭിനയമികവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാനുള്ള കാരണമായി പിന്നെയും മാറിയിട്ടുണ്ട്.

Comments