തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കേരളം ഒഴികെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് ഇതിലൂടെ വീണ്ടും പുറത്തുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മതനിരപേക്ഷ ദേശീയതയോടല്ല, ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് കോൺഗ്രസിന്റെ പ്രതിബദ്ധതയെന്ന് നടപടി വ്യക്തമാക്കുന്നതായി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എഐസിസി ആസ്ഥാനത്തിന് പുറമെ കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ച നടപടിയെയാണ് അദ്ദേഹം വിമർശിച്ചത്. കേരളത്തിലെ വനംവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവം ഉണ്ടായത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ ദേശീയതയേക്കാൾ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് കോൺഗ്രസിന്റെ പ്രതിബദ്ധതയെന്ന് ഇതിലൂടെ വ്യക്തമായതായും പിണറായി വിജയൻ ആരോപിച്ചു. നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments