തിരുവനന്തപുരം: കോൺഗ്രസിനെ എല്ലാക്കാലത്തും വേട്ടയാടിയ പ്രത്യയശാസ്ത്ര ശൂന്യത ഇപ്പോഴും തുടരുന്നതിന്റെ തെളിവാണ് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ.എ. റഹീം എം.പി. പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന കോൺഗ്രസ് വാദം പുറത്തുവരുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ഒഴികെയുള്ള കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിലാണെന്നും എഐസിസി ആസ്ഥാനത്ത് കസേരയിട്ടിരിക്കുന്നത് സംഘപരിവാറുകാരാണെന്നും റഹീം ആരോപിച്ചു.
ഗാന്ധിയെയും നെഹ്റുവിനെയും ടാഗോറിനെയും കോൺഗ്രസ് മറന്നതിന്റെ പ്രതിഫലനമാണ് കേരളത്തിന് പുറത്തുള്ള കോൺഗ്രസ് സംസ്ഥാനങ്ങളിലും എഐസിസി ആസ്ഥാനത്തും കണ്ടതെന്ന് റഹീം പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ഗണഗീതം അടക്കം പാടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments