ദില്ലി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ വിമർശനവുമായി ബിജെപി. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തടയാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ ആലാപനം തുടരുകയായിരുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
ദേശീയ ഗാനത്തെ അവഹേളിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നിലവിൽ വന്നതിന്റെ ഫലമാണ് കോൺഗ്രസ് ആസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വരികൾക്ക് ശേഷം ആലാപനം അവസാനിപ്പിക്കാൻ സോണിയയും രാഹുലും ആംഗ്യം കാണിച്ചെങ്കിലും നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്നാണ് ഒടുവിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ തയ്യാറായതെന്നും മാളവ്യ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാംസ്കാരികവും പാരമ്പര്യവുമായ മൂല്യങ്ങളോടുള്ള ഗാന്ധി കുടുംബത്തിന്റെയും കോൺഗ്രസിന്റെയും വിമുഖത സ്വാതന്ത്ര്യദിനത്തിൽ പോലും പ്രകടമായെന്നും ബിജെപി വിമർശിച്ചു.

Comments