ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് ഉടൻ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഇറാൻ. ട്വീറ്റിലൂടെയോ ഉത്തരവിലൂടെയോ തിരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസ് പിടിച്ചെടുക്കാൻ ട്രംപിന് കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് പണ്ടുമുതൽ ഇറാന്റേതാണെന്നും ഇപ്പോഴും ഇറാന്റേതാണെന്നും ഭാവിയിലും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയുടെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്നും തങ്ങളുടെ തീരുമാനപ്രകാരമാണ് കടലിടുക്ക് തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്നതെന്നും ഗരീബാബാദി പറഞ്ഞു. അമേരിക്ക പരാജയം അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ന്യൂയോർക്കിലെ നാസൗ കൗണ്ടിയിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞത്. ഇറാനെതിരായ യുദ്ധത്തിൽ യുഎസ് വിജയിക്കുകയാണെന്നും വൈകാതെ ഹോർമുസ് അമേരിക്കൻ നിയന്ത്രണത്തിലുള്ള പ്രദേശമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസിൽ നിലവിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും നാവിക ഉപരോധം ‘ഉരുക്ക് മതിൽ’ പോലെയാണെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടന്നുപോകാനാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Comments