തിരുവനന്തപുരം: ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്തമാക്കി. ജൂലൈ 27ന് ആരംഭിച്ച ഓണം സ്ക്വാഡിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം പരിശോധന വ്യാപകമാക്കിയത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇതുവരെ 5016 പരിശോധനകൾ നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസുകളും 390 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസുകളും നൽകി. 623 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1899 സർവേലൻസ് സാമ്പിളുകളും ശേഖരിച്ചു.
ഓണക്കാലത്ത് കൂടുതലായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവയുടെ ഗുണനിലവാര പരിശോധനയ്ക്കാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. ലേബൽ വിവരങ്ങൾ, നിർമാണ-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം, നിയമാനുസൃത ലേബലിംഗ് എന്നിവ പരിശോധിക്കുന്നുണ്ട്.
ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകളും ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇതിന്റെ അടിസ്ഥാനത്തിൽ തുടരും.

Comments