ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഉക്രെയ്നിലെ ക്രൈവി റിഹിലെ ആര്‍സെലര്‍ മിത്തല്‍ മൈനിംഗ് ആന്‍ഡ് മെറ്റലര്‍ജിക്കല്‍ കോംപ്ലക്സിന് നേരെ റഷ്യന്‍ മിസൈലാക്രമണം.
ഉക്രെയ്ന്റെ ജന്മനാടായ ക്രൈവി റിഹില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെടുകയും 14 ഓളം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ പ്ലാന്റിലെ പ്രധാന ഊര്‍ജ്ജ-ബ്ലാസ്റ്റ് ഫര്‍ണസ് പ്രവര്‍ത്തനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഉത്പാദനം ഭാഗികമായി നിര്‍ത്തിവെച്ചു. റഷ്യയിലുടനീളം ഉക്രെയ്ന് നൂറുകണക്കിന് ഡ്രോണുകള്‍ അയച്ച് ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഈ മിസൈലാക്രമണം നടത്തിയത്. റഷ്യയില്‍ ഉക്രെയ്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടു.
സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഡ്രോണ്‍ ആക്രമണങ്ങളിലൊന്നാണിതെന്ന് മോസ്കോ റീജിയണല്‍ ഗവര്‍ണര്‍ ആന്‍ഡ്രേ വൊറോബി യോവ് വിശേഷിപ്പിച്ചു. രാത്രിയില്‍ രാജ്യത്തുടനീളം എത്തിയ 822 ഡ്രോണുകള്‍ തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്കോ മേഖലയിലെ ഒരു സ്വകാര്യ വീടിന് മുകളില്‍ ഉക്രേനിയന്‍ ഡ്രോണ്‍ പതിച്ച് 83 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെട്ടതായി വൊറോബിയോവ് പറഞ്ഞു.
പോഡോള്സ്ക് നഗരത്തിലുള്ള റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനിയായ 'വൈല്‍ഡ്ബെറി'യുടെ വെയര്‍ഹൗസിന് നേരെയും ആക്രമണമുണ്ടായി. റഷ്യയിലെ ഏറ്റവും ധനികയായ തത്യാന കിം എന്ന വനിതാ ശതകോടീശ്വരന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. റഷ്യന്‍ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി എത്തിയ 600-ഓളം ഡ്രോണുകളെ കണ്ടെത്തിയെന്നും, അതില്‍ മൂന്നിലൊന്ന് ഡ്രോണുകള്‍ മോസ്കോ മേഖലയ്ക്ക് മുകളില്‍ വെച്ച് തന്നെ തകര്‍ത്തുവെന്നും മോസ്കോ മേയര്‍ സെര്‍ജി സോബയാനിന്‍ വ്യക്തമാക്കി.

Comments