ജന്മദിനത്തില് തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് നടി രമ്യ പാണ്ഡ്യന്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് താരം നന്ദി അറിയിച്ചത്.
‘കുറച്ചു വൈകിയെങ്കിലും, എന്റെ ജന്മദിന നന്ദി പങ്കുവെക്കാതിരിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് ജന്മദിനാശംസകള് നേര്‍ന്നും, എന്റെ ജന്മദിനം വളരെ പ്രത്യേകത നിറഞ്ഞതാക്കിയും സമയം മാറ്റിവെച്ച എല്ലാവര്ക്കും നന്ദി.
എനിക്ക് ഒരുപാട് മനോഹരമായ സമ്മാനങ്ങള്‍ അയക്കാന്‍ ഏറെ പ്രയത്നിച്ച എന്റെ എല്ലാ ആരാധകര്‍ക്കും പ്രത്യേക സ്നേഹം. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു!
ജീവിതം എപ്പോഴും ഞാന്‍ വിചാരിച്ചതുപോലെ ആയിരുന്നില്ല, എങ്കിലും ഓരോ വഴിതിരിവും എന്നെ കൃത്യമായി എത്തേണ്ടിടത്ത് തന്നെ എത്തിച്ചു.
ഈ യാത്രയ്ക്കും, അത് എനിക്ക് പഠിപ്പിച്ചു തന്ന എല്ലാ കാര്യങ്ങള്‍ക്കും, വരാനിരിക്കുന്ന എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. മനോഹരമായ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുന്നു ’എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം രമ്യ കുറിച്ചത്.

ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രമ്യ, 2017-ല്‍ പുറത്തിറങ്ങിയ 'ജോക്കറിലൂടെയാണ്' ശ്രദ്ധനേടിയത്. ബിഗ് ബോസ് തമിഴ് സീസണ് നാലിലെ മത്സരാര്‍ഥിയായും താരം എത്തിയിരുന്നു. മമ്മൂട്ടി നായകനായെത്തിയ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് രമ്യ സുപരിചിതയായത്.
യോഗ പരിശീലകനായ ലോവല്‍ ധവനാണ് രമ്യയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Comments