മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ മകൾ വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 'തുടക്കം'. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ നിന്നും മിന്നും വിജയമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വിസ്മയയുടെ ആക്ഷനും അഭിനയവുമൊക്കെ തിയേറ്ററുകളിൽ വലിയ കയ്യടിയാണ് നേടുന്നത്.
ചിത്രത്തില്‍ ഒരു പ്രധാന അതിഥി വേഷത്തില്‍ നടി മിയയും എത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട സംവിധായകനും അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് മിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ഈ ചിത്രത്തിലെ അതിഥി വേഷമെന്ന് മിയ കുറിക്കുന്നു. ലൊക്കേഷന്‍ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘തുടക്കം' സിനിമയില്‍ ഒരു അതിഥി വേഷം ചെയ്യാന്‍ ഞാന്‍ എടുത്ത ഏറ്റവും വേഗത്തിലുള്ള തീരുമാനമായിരുന്നു അത്; കാരണം ഏതെങ്കിലും ഒരു ദിവസം നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പെട്ടെന്ന് നിങ്ങളില്‍ നിന്നും കോള്‍ വന്നപ്പോള്‍ ഞാന്‍ സമ്മതം മൂളി. ജൂഡ് ആന്റണി ജോസഫ്, നിങ്ങൾക്ക് വലിയ നന്ദി ’എന്നാണ് മിയ കുറിച്ചത്.
കൂടാതെ, തന്റെ സിനിമാ യാത്രയുടെ തുടക്കം മുതല്‍ ഇതേ സ്നേഹം പ്രകടിപ്പിച്ചതിന് അസോസിയേറ്റ് ഡയറക്ടര്‍ സൈലക് എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന് എന്നിവര്‍ക്കും മിയ നന്ദി രേഖപ്പെടുത്തി.
"ഒപ്പം ചെറിയ പെണ്‍കുട്ടി എസ്സ മരിയ എഡിസണ്, ചിത്രത്തില്‍ നീ ഒരു മാലാഖയെപ്പോലെയായിരുന്നു. നേരില്‍ കാണുമ്പോഴും നീ വളരെ നല്ല പെരുമാറ്റമുള്ളവളും ഏറ്റവും സ്നേഹമുള്ളവളുമാണ്. പ്രിയപ്പെട്ടവളേ, നിനക്ക് ആശംസകള്‍ നേരുന്നു. കൂടുതല്‍ അവസരങ്ങൾ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. ഈ സിനിമ ഇതുവരെ കാണാത്തവര്‍ അടുത്തുള്ള തിയേറ്റര്‍ കണ്ടെത്തി ടിക്കറ്റ് സ്വന്തമാക്കൂ." എന്നും മിയ കുറിച്ചു.

മിയയുടെ ഈ പോസ്റ്റിനു താഴെ സ്നേഹനിർഭരമായ കമന്റുമായി സംവിധായകന് ജൂഡ് ആന്റണിയും എത്തി. "മിയ, ഇത് വളരെ സന്തോഷം നല്കുന്നു. നിങ്ങളോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു" എന്നായിരുന്നു ജൂഡ് കുറിച്ചത്.
'2018' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത 'തുടക്കം' എന്ന ചിത്രത്തിൽ മോഹൻലാലും ഒരു അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. കൂടാതെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് ചിത്രത്തില്‍ വില്ലൻ വേഷത്തിലെത്തി കൈയടി നേടുന്നത്.

Comments