നടി ഭാവനയുടെ ഡാന്‍സ് പ്രാക്ടീസ് വീഡിയേയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോക സിനിമയിലെ പാട്ടുകള്‍ക്ക് ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചത്. നൃത്ത സംഘത്തിനൊപ്പം മനോഹരമായി ഡാന്‍സ് ചെയ്യുന്ന താരത്തെ വീഡിയോയില്‍ കാണാം.
‘ലോക’യിലെ ‘തനി ലോക മുറക്കാരി’ എന്ന ട്രാക്കിനൊപ്പം ‘കിളിയേ കിളിയേ ’എന്ന ഗാനവും ചേര്‍ത്ത് ഒരുക്കിയ കൊറിയോഗ്രാഫിയാണ് ഭാവന അവതരിപ്പിക്കുന്നത്. ‘ചുവടു മറന്നാല്‍ അതും ഡാന്‍സിന്റെ ഭാഗമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.

ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേര്‍ ഭാവനയുടെ ഡാന്‍സ് വീഡിയോയല്‍ ലൈക്കും കമന്റും ചെയ്തു. ഭാവനയുടെ ഡാന്‍സ് മനോഹരമെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

Comments