തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ശേഷമുളള ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷമായിരുന്നു കഴിഞ്ഞത്. ചടങ്ങില്‍ നടി തൃഷയും വിജയ് യുടെ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. ലളിതമായ ലുക്കിലെത്തിയ തൃഷ അണിഞ്ഞിരുന്ന പരമ്പരാഗത വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ആ സാരിയിലുളള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തൃഷ. അമ്മയുടെ മഞ്ഞ ക്രേപ്പ് സില്‍ക്ക് സാരിയാണ് ചടങ്ങിനായി തൃഷ തിരഞ്ഞെടുത്തത്. ഫ്‌ളോറല്‍ ബോര്‍ഡറോടു കൂടിയ സാരിക്ക് അനുയോജ്യമായി പച്ച നിറത്തിലുളള ബ്ലൗസാണ് താരം അണിഞ്ഞത്. ഇതിനൊപ്പം ചടങ്ങിലേക്കുളള മേക്കപ്പ് സ്വയം ചെയ്യുകയായിരുന്നുവെന്നും തൃഷ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

മുല്ലപ്പൂവ് അണിഞ്ഞുളള ഫിഷ്‌ടെയ്ല്‍ ബ്രെയ്ഡ് ഹെയര്‍സ്‌റ്റൈലും ലളിതമായ മേക്കപ്പും തൃഷയുടെ ലുക്കിന് കൂടുതല്‍ പൗഢി നല്‍കി. സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Comments