കണ്ണൂര്‍: ചൊക്ലിയിലെ 17കാരന് ശിവസൂര്യയുടെ തിരോധനവുമായി ബന്ധപ്പെട്ട് പോലീസിന്റെ തെരച്ചില്‍ തുടരുന്നു. നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചില്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്ഐടിക്ക് കൈമാറി.
സംഭവം അന്വേഷിക്കുന്നതിനായി എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആര് രാഗേഷിനാണ് അന്വേഷണ ചുമതല. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ നാടുവിട്ട ശിവസൂര്യ എവിടെയെന്നതില്‍ 10-ാം ദിവസവും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബംഗളൂരുവിലേക്കും പോകും. കഴിഞ്ഞ ശനിയാഴ്ചയാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടവരുണ്ടെങ്കിലും ജംഗ്ഷനിലുള്ള ഒരു സിസിടിവിയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി ഒരുപക്ഷേ മൈസൂരുവില്‍ പോയേക്കാം എന്നൊരു സംശയം വീട്ടുകാര്‍ പൊലീസിനോട് പങ്കുവെച്ചിരുന്നു.

Comments