ചെന്നൈ: തമിഴ്നാട്ടിൽ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. സർക്കാർ കരാറുകൾ ഏറ്റെടുക്കുന്ന കരാറുകാരിൽ നിന്ന് ചില മന്ത്രിമാർ കമ്മീഷനും കൈക്കൂലിയും ആവശ്യപ്പെടുന്നതായി അദ്ദേഹം ആരോപിച്ചു.
അഴിമതി കൂടുതൽ വേരൂന്നുന്നതിന് മുമ്പ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ചെന്നൈയിൽ തന്റെ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ആരോപണങ്ങൾക്ക് തെളിവായി ശക്തമായ ഓഡിയോ റെക്കോർഡിങ്ങുകൾ കൈവശമുണ്ടെന്നും അണ്ണാമലൈ അവകാശപ്പെട്ടു. മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും മന്ത്രിസഭയിലെ ചില അംഗങ്ങൾ സർക്കാർ കരാറുകളിൽ നിശ്ചിത ശതമാനം കമ്മീഷൻ ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാർ ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് കരാറുകാരിൽ നിന്ന് വിഹിതം ആവശ്യപ്പെടുന്നതെന്നും അണ്ണാമലൈ ആരോപിച്ചു. മുൻകാലങ്ങളിൽ വലിയ കരാറുകളിൽ ഇത്തരം കൈക്കൂലി ആവശ്യപ്പെട്ടിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ചില മന്ത്രിമാർ അത് ആവശ്യപ്പെടാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Comments