മലയാളികളുടെ മനസ്സില്‍ ‘ബാലാമണി’യായി ചേക്കേറിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച കഥാപാത്രങ്ങള്‍ നല്കി പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിയിരുന്നു. പിന്നീടുള്ള മടങ്ങിവരവില്‍ വളരെ സെലക്ടീവായി മാത്രമാണ് സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. ‘മാതംഗി’ എന്ന തന്റെ നൃത്തവിദ്യാലയത്തിന്റെ പരിപാടികളുമായി വലിയ തിരക്കിലാണ് നവ്യയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ നവ്യയുടെ നൃത്തവേദികളിലെ ചടുലഭാവങ്ങള്‍ തരംഗമായി മാറാറുണ്ട്.
വെള്ളിത്തിരയിലെത്തും മുമ്പ് സ്കൂള്‍ കലോത്സവവേദികളിലും സജീവ സാന്നിധ്യമായിരുന്നു നവ്യ. നൃത്തവും മോണോ ആക്ടുമൊക്കെയായി നവ്യ വേദികളില്‍ നിറഞ്ഞു നിന്നു. തന്റെ അദ്ധ്യാപകരാണ് എന്നും തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ഏറെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതെന്ന് നവ്യ പലപ്പോഴും പൊതുയിടങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ നവ്യാ നായരുടെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുണ്ടായ മോശം അനുഭവം തുറന്നുപറയുകയാണ് നടനും സ്റ്റേജ് ആർട്ടിസ്റ്റുമായ ആലപ്പി സുദർശൻ. നവ്യയെ കുട്ടിക്കാലത്ത് മോണോ ആക്റ്റ് പഠിപ്പിച്ചത് താനാണെന്നും എന്നാല്‍ പിന്നീട് ഒരു നിലയിലെത്തിക്കഴിഞ്ഞപ്പോള് തന്നെ ശരിക്കും അവഗണിച്ചെന്നുമാണ് സുദർശൻ വെളിപ്പെടുത്തിയിരിക്കുന്നത്.
‘‘നവ്യ നായർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോണോ ആക്റ്റ് പഠിപ്പിച്ചത്. ധന്യ എന്നായിരുന്നു അന്ന് പേര്. ധന്യയ്ക്ക് കഴിവുണ്ടെന്ന് ഡാൻസ് പഠിപ്പിച്ചയാൾ കണ്ടെത്തി. എന്നെ വിളിച്ചു ഇങ്ങനെയൊരു കുട്ടിയുണ്ട്, അവളെ മോണോ ആക്റ്റ് പഠിപ്പിക്കണം, പക്ഷെ ഫീസൊന്നും അവളുടെ കൈയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു. എന്തെങ്കിലും തരും. അവൾ രക്ഷപ്പെടുകയാണെങ്കിൽ നിങ്ങൾക്കും രക്ഷപ്പെടാമല്ലോ എന്ന് പറഞ്ഞു.
നവ്യയെ ഞാൻ ആദ്യം പഠിപ്പിച്ച ഐറ്റം കുന്തിയും കർണനുമാണ്. മത്സരത്തില്‍ നവ്യക്കായിരുന്നു ഫസ്റ്റ്. പിന്നെ നവ്യ വളർന്നു. ആദ്യ സിനിമ ഇഷ്ടത്തിന്റെ ഷൂട്ടിങ്ങിന് പോകുമ്പോള്‍ എന്റെയടുത്ത് വന്നു. അനുഗ്രഹം വാങ്ങിച്ച് സന്തോഷത്തോടെയാണ് പോയത്. നന്ദനത്തിന്റെ നന്ദനത്തിന്റെ ലൊക്കേഷനില്‍ പോയി ഞാൻ അടുത്ത ഐറ്റം പഠിപ്പിച്ചു. അതിനായിരുന്നു സ്റ്റേറ്റില്‍ ഫസ്റ്റ് കിട്ടിയത്. പക്ഷേ എനിക്കൊരു വിഷമമുണ്ട്.
അതുകഴിഞ്ഞ് എനിക്കൊരു ഡ്രസ് എടുത്തു തരണമെന്ന് ഞാനന്ന് നവ്യയുടെ അച്ഛനോട് പറഞ്ഞു. വഴിയില്‍ നിന്ന് നൂറ് രൂപയ്ക്കു ഡ്രസ് കിട്ടുന്ന കാലമാണത്. പക്ഷേ, അവരെന്നോട് പൈസ ഇല്ലെന്നാണ് പറഞ്ഞത്. ഒന്നോര്‍ക്കണം നവ്യയന്ന് വലിയ നടിയായിക്കഴിഞ്ഞിരുന്നു, എന്നിട്ടാണങ്ങനെ പറഞ്ഞത്.
പിന്നീടൊരിക്കല്‍ ഒരു ലോഡ്ജിന്റെ പേര് പറഞ്ഞിട്ട്, അവിടെ ചെന്ന് പഠിപ്പിക്കാൻ പറഞ്ഞു. പോകണ്ട എന്ന് മനസ്സില്‍ തോന്നിയെങ്കിലും ഞാന്‍ പഠിപ്പിച്ച കുട്ടിയല്ലേ എന്നു കരുതിയാണ് പോയത്. അവിടെ വച്ച് വലിയ രീതിയിലുള്ള അവഗണനയാണ് നേരിട്ടത്. ലോഡ്ജില്‍ ചെന്ന് ഞാൻ റിസപ്ഷനില്‍ കാത്തിരുന്നു. ഏറെ നേരമായിട്ടും വന്നില്ല. ഞാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. എനിക്കൊരു റൂം കൊടുക്കാൻ പോലും അവർ പറഞ്ഞില്ല. ഞാന്‍ നേരിട്ട് റൂം അന്വേഷിച്ചപ്പോള്‍ റൂമെല്ലാം സിനിമക്കാര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് ലോഡ്ജുകാര്‍ പറഞ്ഞത്. അങ്ങനെ വൈകിട്ട് അഞ്ചു മണി മുതല്‍ ഞാന്‍ കാത്തിരിക്കുകയാണ്. എട്ടര ഒക്കെയായപ്പോള്‍ ഞാന്‍ വീണ്ടും തിരക്കി, നവ്യ എപ്പോഴേ വന്നെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ടും എന്നെയൊന്ന് തിരക്കിയില്ല.
കുറെ കഴിഞ്ഞപ്പോള്‍ നവ്യയുടെ അച്ഛന് വിളിച്ചിട്ട് കാത്തിരിക്കാന്‍ പറഞ്ഞു. എന്നിട്ട് 9 മണിയായപ്പോള്‍ റൂം തന്നു. പിന്നെ നവ്യയുടെ അച്ഛന് വിളിച്ച് നവ്യ നൃത്തം പഠിക്കുകയാണ് കാത്തിരിക്കാൻ പറഞ്ഞു. പത്തരയൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ റൂമിലേക്ക് ചെന്നു. മുറിയിലേക്ക് ചെയ്യുമ്പോള്‍ അവർ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണ്. ഞാൻ റൂമിലേക്ക് ചെയ്യുമ്പോൾ അവർ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണ്. സാർ ഭക്ഷണം കഴിച്ചോ എന്നോ എപ്പോ വന്നു എന്നോ പോലും ആരും ചോദിച്ചില്ല. വിശന്നലഞ്ഞ് തന്നെ ഞാന്‍ നവ്യയെ പഠിപ്പിച്ചു.
അന്നു രാത്രി ഞാൻ പട്ടിണി കിടന്നു. അവിടെയാണെങ്കില്‍ ഒരു ചായക്കട പോലുമില്ലാത്ത സ്ഥലമാണ്. പിറ്റേ ദിവസം രാവിലെ ഫ്രഷായി ഞാന്‍ നവ്യയെ കാണാന്‍ ചെന്നപ്പോഴേക്കും ലൊക്കേഷനിലേക്ക് പോയിരുന്നു. എന്നിട്ട് വണ്ടിക്കൂലിക്ക് 500 രൂപ തന്ന് അദ്ദേഹം എന്നെ പറഞ്ഞുവിട്ടു. അന്നത്തെ മത്സരത്തിലും നവ്യയ്ക്ക് ഫസ്റ്റ് കിട്ടി. പത്രക്കാർ എന്നോടൊപ്പമുള്ള ഒരു ഫോട്ടോ ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് അന്ന് നവ്യയുടെ അച്ഛൻ പറഞ്ഞത്. ...’’ സുദർശൻ അഭിമുഖത്തില്‍ പറഞ്ഞു. ഒരു യൂട്യഝബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ആലപ്പി സുദര്‍ശന്റെ തുറന്നു പറച്ചില്.

Comments