ഡൽഹി: എ.ഐ.സി.സി ആസ്ഥാനത്തെ വന്ദേമാതരം വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി. ‘തലച്ചോറിൽ നക്സലിസമുള്ളവർ തലച്ചോറിൽ ഗോഡ്സെയെ കൊണ്ടുനടക്കുന്നവരാണ്. എതിരാളികളെ ഇല്ലാതാക്കുന്നത് അവരാണ്’ എന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ബേബി പറഞ്ഞു. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ വിമർശനം.
ദേശീയ പരീക്ഷാ ഏജൻസിയുടെ പിഴവുകൾ ആവർത്തിക്കുകയാണെന്നും ബേബി ആരോപിച്ചു. ഐ.ഐ.ടി ഉൾപ്പെടെയുള്ള ചില പരീക്ഷകൾ മാത്രം കേന്ദ്രീകൃതമായി നടത്തുകയും മറ്റു പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തീരുമാനം ചർച്ചകൾക്ക് ശേഷമുണ്ടാകുമെന്നും ഇത് ദേശീയതലത്തിൽ നിലപാട് സ്വീകരിക്കേണ്ട വിഷയമല്ലെന്നും ബേബി വ്യക്തമാക്കി.
പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചുള്ള ചോദ്യത്തിന്, അന്ന് സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നുവെന്നും ഛത്തീസ്ഗഡിൽ നടന്ന സംഭവങ്ങളുമായി കേരളത്തിലെ നടപടികളെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി.

Comments