ഡൽഹി: ബി.ജെ.പി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരാകും.
പുതിയ പട്ടികയിൽ 13 ദേശീയ വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരുമുണ്ട്. നിലവിൽ ദേശീയ സെക്രട്ടറിയായ അനിൽ ആന്റണി അതേ പദവിയിൽ തുടരും.
ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനാണ് പുതിയ ദേശീയ ട്രഷററുടെ ചുമതല.
ഹേമന്ത് ജോഷിയെ യുവമോർച്ച അധ്യക്ഷനായി നിയമിച്ചു. വസുന്ധര രാജെ സിന്ധ്യ ദേശീയ ഉപാധ്യക്ഷയാകും. രാം മാധവും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനാകും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ദേശീയ ജനറൽ സെക്രട്ടറി ചുമതലയും നൽകി.

Comments