തിരുവനന്തപുരം: ജൂൺ 30 വരെയുള്ള നെല്ല് സംഭരണത്തിന്റെ മുഴുവൻ കുടിശ്ശികയും നൽകാൻ നടപടി സ്വീകരിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. ഇതിന്റെ ഭാഗമായി 150 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി അറിയിച്ചു. നേരത്തെ 104 കോടി രൂപയും റിലീസ് ചെയ്തിരുന്നു. ബാങ്കിംഗ് കൺസോർഷ്യത്തിന്റെ പരിധിയിലുള്ള തുകയും പൂർണമായി നൽകിയതായി മന്ത്രി വ്യക്തമാക്കി.
കുടിശ്ശിക തുക ഓണത്തിന് മുമ്പ് കർഷകർക്ക് ലഭ്യമാക്കാനാണ് ശ്രമം. ഹോർട്ടികൾച്ചർ മിഷൻ സംഭരിച്ച പച്ചക്കറികളുടെ പണം നൽകാനുമുണ്ട്. ഈ തുക ഈ മാസം തന്നെ പൂർണമായി നൽകുമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്പ് തന്നെ വിതരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മറ്റൊരു സർക്കാരും സ്വീകരിക്കാത്ത നടപടികളാണ് സർക്കാർ കൈക്കൊണ്ടതെന്നും മന്ത്രി അവകാശപ്പെട്ടു.
‘കതിർ’ പദ്ധതിയുടെ ഭാഗമായി ഓരോ സ്കൂളിനും 10,000 രൂപ വീതം അനുവദിക്കും. പദ്ധതിയുടെ ചുമതലയുള്ള അധ്യാപകരുടെ പരിശീലനം ഉടൻ ആരംഭിക്കും.
ചേർത്തല സ്വദേശി ആദിത്യൻ വളർന്നുവരുന്ന കർഷക സംസ്കാരത്തിന്റെ പ്രതിനിധിയാണെന്നും മന്ത്രി പറഞ്ഞു. ആദിത്യന് വീട് നിർമിച്ച് നൽകാനുള്ള ഉത്തരവാദിത്വം കൃഷിമന്ത്രി എന്ന നിലയിൽ ഏറ്റെടുക്കുന്നതായും ടി. സിദ്ദിഖ് വ്യക്തമാക്കി.

Comments