തിരുവനന്തപുരം: മേയ് 18ന് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ബിന്ദു, സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി വിവരം. ഇ-ഓഫീസ് വഴിയും ആവശ്യം ഉന്നയിച്ചിരുന്നു. തീരുമാനം വൈകിയതോടെ മന്ത്രി വീണ്ടും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം.
എം.എൽ.എയായിരുന്ന കാലത്ത് കെ.സി. വേണുഗോപാലിന്റെ പി.എയായും മന്ത്രി ആയശേഷം പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ചയാളാണ് ശരത് ചന്ദ്രൻ. കെ.സി. വേണുഗോപാലിനും താൽപര്യമുള്ളയാളെ പി.എസാക്കണമെന്ന നിർദേശത്തിനാണ് മൂന്ന് മാസമായിട്ടും മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തത്. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.
സ്വന്തം പി.എസിനെ തീരുമാനിക്കാനുള്ള അവകാശം പോലും മന്ത്രിക്കില്ലേയെന്ന ചോദ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ശരത് ചന്ദ്രനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
അതേസമയം, ശരത് ചന്ദ്രന് പകരം മറ്റൊരാളെ മന്ത്രി നിർദേശിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. പി.എസ് നിയമനം പാർട്ടിയിലെ തർക്കവിഷയമായതോടെ വിഷയം ചർച്ച ചെയ്യാൻ പാർട്ടി-സർക്കാർ ഏകോപന സമിതിയുമില്ല. ആദ്യ കെ.പി.സി.സി യോഗത്തിൽ തന്നെ തീരുമാനിച്ച സമിതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കെ.പി.സി.സി പ്രസിഡന്റിന്റെ മാറ്റത്തിൽ തട്ടി നിൽക്കുകയാണ്.

Comments