പത്തനംതിട്ട: ശബരിമലയിൽ സിനിമാ ചിത്രീകരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രണ്ടുതട്ടിൽ. ശബരിമലയിൽ സിനിമ ചിത്രീകരിക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഇക്കാര്യത്തിൽ ബോർഡ് പ്രസിഡന്റിനെ മന്ത്രി അതൃപ്തി അറിയിച്ചതായാണ് സൂചന.
നേരത്തെ മോഹൻലാൽ നായകനാകുന്ന സിനിമയുടെ ശബരിമല ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണം അനുവദിക്കാനാകില്ലെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ഇതിനെതിരെ സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.
തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അതിമനോഹരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അനുമതി നിഷേധിച്ചത്. ഇതോടെ ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം നടക്കില്ല.
ശബരിമലയും പമ്പയും ഉൾപ്പെടുന്ന പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിലാണ്. അതേസമയം, റാന്നി വനം ഡിവിഷനിൽ ചിത്രീകരണത്തിന് അനുമതിയുണ്ട്. നിലയ്ക്കൽ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷന്റെ പരിധിയിലാണ്.
ശബരിമലയിൽ പുരാണ സിനിമകൾക്ക് മാത്രമാണ് ചിത്രീകരണത്തിന് അനുമതി നൽകേണ്ടതെന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

Comments