ന്യൂഡൽഹി: യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
അതേസമയം, വിമാന നിരക്ക് നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഹർജി സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
ഇതിനിടെ, വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽനിന്നുള്ള ഗൾഫ് വിമാന ടിക്കറ്റ് നിരക്കിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവാരവും പ്രവാസികൾ കൂട്ടത്തോടെ ഗൾഫിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതാണ് നിരക്ക് കുത്തനെ ഉയരാൻ കാരണം.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് പല പ്രവാസികളും അവധിക്കാലത്ത് ഉയർന്ന നിരക്ക് നൽകി വൺവേ ടിക്കറ്റിലാണ് നാട്ടിലെത്തിയത്. എന്നാൽ തിരിച്ചുപോകുമ്പോൾ ഇത്രയും വലിയ തുക നൽകേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുത്തനെ ഉയർന്ന വിമാനനിരക്ക് പ്രവാസികൾക്ക് ഇരട്ടി തിരിച്ചടിയായിരിക്കുകയാണ്.

Comments