പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കഥകള്‍ വളരെ രസകരമായി അവതരിപ്പിക്കുന്ന സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. ‘ഓം ശാന്തി ഓശാന’ മുതല്‍ ‘തുടക്കം’ വരെയെത്തി നില്ക്കുന്ന സിനിമായാത്രയില്‍ മികച്ച അഭിപ്രായങ്ങളാണ് ജൂഡിന്റെ ചിത്രങ്ങള്‍ നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ 2018 എന്ന എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡിന്റെ സിനിമയിലൂടെ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത് വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
ആ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും ഒട്ടും കോട്ടം തട്ടാതെയാണ് വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘തുടക്കം’ തിയേറ്ററിലെത്തിയത്. രണ്ടാം വാരവും തിയറ്ററുകളിൽ മികച്ച അഭിപ്രായം ‘തുടക്കം’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് വിസ്മയ ചിത്രത്തില്‍ കാഴ്ചവയ്ക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ ഈ ചിത്രത്തില്‍ എത്തുന്നുണ്ടെന്നുള്ളതാണ് പ്രേക്ഷകരെ സംബന്ധിച്ച് ഏറ്റവും വലിയ ഹൈലൈറ്റ്.
ഇപ്പോഴിതാ ആ സന്തോഷത്തിനു പിന്നാലെ മറ്റൊരു വലിയ സന്തോഷവും ആരാധകര്‍ക്കായി പങ്കിടുകയാണ് മോഹന്‍ലാല്‍. ജൂഡ് ആന്തണിയുടെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന സന്തോഷം ഔദ്യോഗികമായി പങ്കിടുകയാണ് മോഹന്‍ലാല്‍.
‘‘അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഒരു പുതിയ ചിത്രത്തിനായി ജൂഡ് ആന്തണി ജോസഫിനൊപ്പം കൈകോർക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടൻതന്നെ നിങ്ങളിലേക്ക് എത്തിക്കും...’’എന്ന് കുറിച്ചാണ് ജൂഡിനൊപ്പമുള്ള തന്റെ പുതിയ പ്രൊജക്ടിന്റെ അപ്ഡേഷന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
പോസ്റ്റിനു മറുപടിയായി 12 വർഷമായി കാത്തിരുന്ന നിമിഷമാണിതെന്ന് ജൂഡ് ആന്തണി കമന്റ് ചെയ്തു. ‘‘കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്റണി ചേട്ടാ. ശരിക്കും അതിനായി കാത്തിരിക്കുന്നു. സർവ്വശക്താ നന്ദി...’’ എന്നാണ് ജൂഡ് കുറിച്ചത്. ആശിർവാദ് സിനിമാസ് ആയിരിക്കും ചിത്രത്തിന്റെ നിർമാണം എന്നാണ് സൂചന.
വലിയ ആവേശത്തോടെയാണ് ആരാധകർ ഈ പ്രഖ്യാപനം ഏറ്റെടുത്തത്. നിരവധി ആരാധകരാണ് ഈ പോസ്റ്റിനു താഴെ ആശംസയും സ്നേഹവും കുറിച്ച് കമന്റുകള്‍ പങ്കിടുന്നത്. മോഹന്‍ലാലുമായി സിനിമ ഒരുക്കുന്നുണ്ടെന്ന് നേരത്തെ ജൂഡ് ആന്തണി വ്യക്തമാക്കിയിരുന്നെങ്കിലും ‘തുടക്കം’ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന് ഇടയിലാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. പുതിയ ചിത്രവും വലിയ വിജയമാകട്ടെ എന്നാണ് ആരാധകരുടെ ആശംസ.

Comments