ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ തന്റെ ഇരിപ്പിടം നേടിയെടുത്ത അഭിനേത്രിയാണ് വിദ്യ ബാലന്. കരുത്തുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങള്‍ വിദ്യയിലൂടെ പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ജനിച്ചുവളർന്നത് മുംബൈയിലാണെങ്കിലും കുടുംബം പാലക്കാട് നിന്നുള്ളതാണെന്നുള്ളതു കൊണ്ട് വിദ്യയോട് മലയാള സിനിമാപ്രേക്ഷകര്‍ക്കും പ്രത്യേകമായ ഒരിഷ്ടമുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പഴയ സിനിമകളിലെ രസകരമായ സീനുകൾ തേടിപ്പിടിച്ച് അത് രസകരമായി പുനഃസൃഷ്ടിക്കുന്ന റീലുകൾ പങ്കിടുന്ന താരം കൂടിയാണ് വിദ്യ ബാലന്.
മലയാള സിനിമയിലെ കോമഡി രംഗങ്ങള്‍ പുനരവതരിപ്പിച്ചും വിദ്യ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാറുണ്ട്. ‘പഞ്ചാബി ഹൗസി’ലെ രമണന്റെ സീനും ‘മൂക്കില്ലാ രാജ്യത്ത്’ എന്ന ചിത്രത്തിലെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗവും, ഉർവശി തകർത്തഭിനയിച്ച ‘അച്ചുവിന്റെ അമ്മ’ സിനിമയിലെ കടുകുവറ രംഗവുമൊക്കെ അവയില്‍ ചിലതു മാത്രം.
ഇപ്പോഴിതാ അതിനൊക്കെ ശേഷം പുതിയൊരു മലയാള റീലുമായി എത്തിയിരിക്കുകയാണ് വിദ്യ ബാലന്. ഇത്തവണ ഹിന്ദി മലയാളം തര്‍ജ്ജമ ചെയ്യുന്ന വീഡിയോയാണ് വിദ്യ പങ്കിട്ടിരിക്കുന്നത്. ഹിന്ദിയിലെ ‘ഇസ് ദുനിയാ മേ കോയി നഹീ’ എന്ന വരിയെ ‘ഈ ദുനിയാവിൽ കോഴിയില്ല’ എന്ന് രസകരമായി മലയാളത്തിലേക്ക് മാറ്റുന്നതടക്കമുള്ള നാടന്‍ തമാശകളാണ് വിദ്യയുടെ റീല്‍സ് വീഡിയോയിലുള്ളത്.
‘ഇസ് ദുനിയാ മേ കോയി നഹീ ’ എന്നതിന് ‘ഈ ദുനിയാവില് കോഴിയില്ല’ എന്നും, ‘കോയി ബാത്ത് നഹീ’ എന്നതിന് ‘കോഴി കുളിക്കാറില്ല’എന്നും, ‘തും ഭി മേരെ സാത്ത് ആവോ’ എന്നതിന് ‘നീ തുമ്പിയെ പിടിക്കാന്‍ പോരുമോ’ എന്നും, ‘കേരളാ സേ ആനേവാലാ ഹേ’ എന്നതിന് ‘കേരളത്തില്‍ ആനവാല് കിട്ടും...’ എന്നുമാണ് വിദ്യ ബാലന്. ഇതുപോലെയുള്ള ഹിന്ദി മലയാളം തര്‍ജ്ജിമ അടങ്ങിയ നിരവധി വാചകങ്ങള്‍ വിദ്യ റീലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിദ്യയുടെ ഈ റീലും പതിവു പോലെ തരംഗമാകുകയാണ്.

Comments