നടി അഭിരാമിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് സംഗീത സംവിധായകന് ഷാന്‍ റഹ്മാന് വെളിപ്പെടുത്തുന്ന പഴയൊരു വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നത്. സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോയുടെ വേദിയില്‍ അഭിരാമി അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാന്‍ റഹ്മാന് തന്റെ പഴയ 'ക്രഷി'നെക്കുറിച്ച് വെളിപ്പെടുത്തിയത്.
'എനിക്ക് അഭിരാമിയോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു.'മെര്‍ക്കാറ' എന്ന ചിത്രം കണ്ടപ്പോള്‍ അഭിരാമിയെ തന്നെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ അഭിരാമിയുടെ കോള്‍ വന്നപ്പോള്‍ ശരിക്കും സന്തോഷമായി. 'മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍' എന്ന പാട്ട് പാടി അഭിരാമി എനിക്കൊരു വിഡിയോ അയച്ചു തന്നപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. ഈ കാണുന്നതൊന്നും നോക്കേണ്ട, മള്‍ട്ടി ടാലന്റഡ് ആയൊരു ആളാണ് ആ നില്‍ക്കുന്നത്'.- ഷാന്‍ റഹ്മാന് പറഞ്ഞു.
ഷാനിന്റെ ഈ വാക്കുകള്‍ക്ക് മറുപടിയായി, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷാന്‍ റഹ്മാന് ഗാനമായ 'തട്ടത്തിന് മറയത്ത്' എന്ന ചിത്രത്തിലെ 'മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളില്‍' എന്ന സൂപ്പര്‍ഹിറ്റ് ഗാനം അഭിരാമി ആ വേദിയില്‍ വെച്ച് ആലപിക്കുകയും ചെയ്തു.
'ബ്ലാസ്റ്റ്' ആണ് അഭിരാമിയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.
ബ്ലാസ്റ്റ്' മികച്ച അഭിപ്രായങ്ങള്‍ നേടുകയും ബോക്സ് ഓഫീസില്‍ വലിയ കളക്ഷന്‍ നേടുകയും ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ ആണ് അഭിരാമിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം

Comments