ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ പാർട്ടി അല്ലാത്ത കോക്രോച്ച് ജനത പാർട്ടിക്ക് (സിജെപി) പിന്നാലെ ഇതാ മറ്റൊരു ഇന്റർനെറ്റ് പ്രസ്ഥാനം കൂടി ഉടലെടുത്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായ 'ദിമാഗി നക്സൽ ജനതാ പാർട്ടി' ഇൻസ്റ്റയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 3 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. എക്സ് അക്കൗണ്ടിനാകട്ടെ 19,000-ത്തിലധികം ഫോളോവേഴ്സാണുള്ളത്.
ലക്ഷക്കണക്കിനു ഫോളോവേഴ്സിനെ നേടിയെടുത്തെങ്കിലും ഇതിന്റെ സ്ഥാപകൻ ആരെന്ന് വ്യക്തമല്ല. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ അക്കൗണ്ടിൽ സ്ഥാപകന്റെ പേര് 'ഫൗണ്ടർ - എ ദിമാഗി ഇന്ത്യൻ' എന്നാണ് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പുതിയതായി രൂപംകൊണ്ട ഈ ആക്ഷേപഹാസ്യ പാർട്ടിക്ക് പിന്നിൽ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആളുകൾ. 'കോക്ക്രോച്ച് ജനതാ പാർട്ടി' (സിജെപി), 'ഇ20 ജനതാ പാർട്ടി', 'റിസർവേഷൻ ഹഠാവോ ആന്ദോളൻ' എന്നിവയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയ ഈ പാർട്ടിക്ക് മൂന്ന് വാക്കുകളിലുള്ള ഒരു മുദ്രാവാക്യമുണ്ട്; 'ചിന്തിക്കുക, ഗവേഷണം നടത്തുക , പ്രതിരോധിക്കുക.'
ഞായറാഴ്ചയിലെ ആദ്യ ട്വീറ്റിൽ, "എല്ലാ ദിമാഗി നക്സലുകളും ഒത്തുകൂടിയാൽ എന്ത് സംഭവിക്കും?" എന്ന് ചോദിച്ചുകൊണ്ട്, അഭിജിത് ദീപകെയുടെ 'എല്ലാ കോക്ക്രോച്ചുകളും ഒത്തുകൂടിയാൽ എന്ത് സംഭവിക്കും?' എന്ന മെയ് 16-ലെ വൈറൽ ട്വീറ്റിന്റെ തുടക്കത്തെയും ഇത് ഓർമ്മിപ്പിക്കുന്നു.
ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ നിന്നാണ് ഈ സമൂഹമാധ്യമ ഹാൻഡിലും സന്ദേശങ്ങളും രൂപംകൊണ്ടിരിക്കുന്നത്. രാജ്യത്തെ നക്സലിസത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, സായുധരായ നക്സലൈറ്റുകളെ വനമേഖലകളിൽ നിന്ന് തുടച്ചുനീക്കിയെങ്കിലും 'ദിമാഗി (ബുദ്ധിജീവി) നക്സലുകൾ' സമൂഹത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാതിരിക്കാൻ ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അനുയോജ്യമായ സമയത്ത് സ്ഥാപകന്റെ വെളിപ്പെടുത്തുമെന്ന് ഇൻസ്റ്റാഗ്രാമിൽ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. "തലച്ചോറ് ഉപയോഗിക്കാൻ അറിയാം. ഞങ്ങളുടെ മനസ്സ് എങ്ങനെ ഉപയോഗിക്കണമെന്ന് ഞങ്ങൾക്കറിയാം. അതിനാൽ കുറച്ചുകാലത്തേക്ക് സ്ഥാപകൻ ആരാണെന്ന് ഞങ്ങൾ വെളിപ്പെടുത്തില്ല. ഇതൊരു മുഖമില്ലാത്ത പ്ലാറ്റ്ഫോമായി തുടരട്ടെ - 'ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ.' 1 മില്യൺ (പത്ത് ലക്ഷം) ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിടുമ്പോൾ സ്ഥാപകനെയും ടീമിനെയും വെളിപ്പെടുത്തും" എന്നാണ് സംഘടന പറയുന്നത്.

Comments