ജോലി കഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലാണ് പലരുടെയും വൈകുന്നേരങ്ങൾ അവസാനിക്കുന്നത്. യാത്രയിലെ തിരക്കും അധിക ജോലികളും കഴിയുമ്പോഴേക്കും കുടുംബത്തിനും സ്വന്തം ആരോഗ്യത്തിനുമായി മാറ്റിവെക്കാൻ സമയം ബാക്കിയാകാറില്ല. എന്നാൽ ജോലി കഴിഞ്ഞുള്ള ഒരു സാധാരണ വൈകുന്നേരം എങ്ങനെയായിരിക്കുമെന്ന് യുകെയിൽ നിന്നുള്ള ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച കാഴ്ച ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
അനുഷ്ക വ്യാസ് ആണ് യുകെയിലെ തന്റെ വീടിന് സമീപത്തെ പാർക്കിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വ്യാഴാഴ്ച വൈകിട്ട്
5.30-ഓടെ പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. വാരാന്ത്യമോ പൊതു അവധിയോ അല്ലാത്ത ദിവസമായിട്ടും പാർക്കിൽ നിരവധി ആളുകളുണ്ടായിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും തടാകത്തിന് സമീപം പിക്നിക് നടത്തുകയും വ്യായാമത്തിലും ആരോഗ്യപരിപാലനത്തിലും ശ്രദ്ധിക്കുകയും ചെയ്യുന്നവരെയാണ് വീഡിയോയിൽ കാണുന്നത്.
യുകെയിലെ സാധാരണ ജീവിതത്തിന്റെ ഭാഗമാണ് ഇതെന്ന് അനുഷ്ക പറയുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ജോലി പൂർത്തിയാക്കിയ ശേഷം ആളുകൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ആരോഗ്യത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്നതും ഇവിടെ പതിവാണെന്നാണ് യുവതിയുടെ അഭിപ്രായം. എന്നാൽ ഇന്ത്യയിലെ ജോലി ചെയ്യുന്നവരുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ചിത്രം വ്യത്യസ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദീർഘദൂര യാത്രകളും ഗതാഗതക്കുരുക്കും ഓഫീസ് സമയത്തിന് ശേഷമുള്ള അധിക ജോലികളും കാരണം പലർക്കും സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ കഴിയാറില്ലെന്നും അവർ പറഞ്ഞു.
ആഴ്ച മുഴുവൻ ജോലിയുടെ ക്ഷീണം കാരണം വാരാന്ത്യത്തിൽ പോലും ശരിയായ വിശ്രമത്തിനോ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും അനുഷ്ക പറയുന്നു. പണവും ജോലിയും മാത്രമല്ല, ജീവിതനിലവാരവും പ്രധാനമാണെന്നും അതുകൊണ്ടാണ് ചില ഇന്ത്യക്കാർ വിദേശത്ത് സ്ഥിരതാമസമാക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. യുകെയിലെ ഈ ജീവിതശൈലിയെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ജോലി-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഉയരുകയാണ്.

Comments