ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷനായിരുന്ന അണ്ണാമലൈ ബിജെപി വിടുന്നതായി പ്രഖ്യാപിക്കുകയും ഡൽഹിയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിയതും ആരും മറന്നുകാണില്ല. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഷാ അണ്ണാമലൈയുടെ ചെവിയിൽ എന്തോ രഹസ്യം പറയുന്ന ചിത്രം പുറത്തുവന്നിരുന്നു. ആ രഹസ്യം എന്താണെന്ന് അണ്ണാമലൈ വെളിപ്പെടുത്തി.
തമിഴ്നാടിക്കുറിച്ച് ഇരു നേതാക്കളും രഹസ്യ രാഷ്ട്രീയ പദ്ധതി ചർച്ച ചെയ്തുവെന്ന ശക്തമായ ഊഹാപോഹങ്ങൾ ഇതേക്കുറിച്ച് ഉണ്ടായിരുന്നു. എന്നാൽ, അമിത് ഷാ തന്നോട് എന്താണ് പറഞ്ഞതെന്ന് അണ്ണാമലൈ ഒരു യോഗത്തിൽ വെളിപ്പെടുത്തി.ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്താനാണ് പാർട്ടി അണ്ണാമലൈയെ അയച്ചതെന്നും, അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദി ലീഡേഴ്സ്' ബിജെപിയുടെ ബി ടീം ആണെന്നും വിമർശകർ അവകാശപ്പെട്ടിരുന്നു.
ചെന്നൈയിൽ തന്റെ രാഷ്ട്രീയ ഫൗണ്ടേഷനായ 'വി ദി ലീഡേഴ്സ്' സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ റാലിയിൽ സംസാരിക്കവെ, അമിത് ഷാ തനിക്ക് ഡൽഹിയിൽ ഒരു 'ദേശീയ പദവി' വാഗ്ദാനം ചെയ്തിരുന്നുവെന്ന് അണ്ണാമലൈ പറഞ്ഞു."അമിത് ഷാ തമിഴ്നാട്ടിൽ ബിജെപിയെ മികച്ച രീതിയിൽ കെട്ടിപ്പടുക്കാൻ അണ്ണാമലൈയെ അയച്ചതാണെന്നും, അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ 'വി ദി ലീഡേഴ്സ്' ബിജെപിയുടെ ബി ടീം ആണെന്നും എല്ലാവരും അവകാശപ്പെട്ടു. വിമർശകർ പ്രചരിപ്പിച്ചത് തികഞ്ഞ നുണയാണ്," ചെന്നൈയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അണ്ണാമലൈ പറഞ്ഞു."അമിത് ഷാ എന്നോട് ഒരു കാര്യം പറഞ്ഞു. ഞാൻ ഇത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, ഈ വേദിയിലൂടെ ഞാൻ അത് പറയുകയാണ്," എന്ന് പറഞ്ഞ അണ്ണാമലൈ, മൂന്ന് വർഷത്തേക്ക് പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റി ബിജെപിയുടെ ഒരു ദേശീയ പദവി ഏറ്റെടുക്കാനാണ് ഷാ ആവശ്യപ്പെട്ടത് എന്ന് വ്യക്തമാക്കി.

Comments