
ഗായകന് അഫ്സലിന്റെ മകള്‍ മുഹ്സിന വിവാഹിതയായി. ചാവക്കാട് സ്വദേശിയായ മിദിലാജ് ആണ് വരന്. കൊച്ചി അസീസിയ കണ്വെന്ഷന് സെന്ററില്‍ നടന്ന വിവാഹഘോഷത്തില്‍ സിനിമാ പിന്നണി ഗാനരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
അഫ്സലിന്റെ മൂന്നാമത്തെ മകളാണ് മുഹ്സിന. എംബിഎ ബിരുദധാരിയാണ്. മരുകന് മദലാജ് ദോഹയില്‍ ആര്‍കിടെക്ട് ആണ്. ഓഗസ്റ്റ് 17 നായിരുന്നു വിവാഹം.ഗായകരായ സുജാത, രാജലക്ഷ്മി, ജ്യോത്സ്ന, അന്‍വര്‍ സാദത്ത്, സുദീപ് കുമാര്‍, ഗണേഷ് കുമാര്‍, ബിജിബാല്‍, വൃന്ദ മേനോന്, മഞ്ജു മേനോന് തുടങ്ങി നിരവധി പ്രുഖര്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹാഘോഷത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ഗായിക രാജലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ആഘോഷത്തിന്റെ ചിത്രങ്ങള്‍ അഫ്സലും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഹൃദയം നിറഞ്ഞ നന്ദി.എന്റെ മൂന്നാമത്തെ മകള്‍ മുഹ്സിനയുടെ വിവാഹം ഇന്നലെ അസീസിയ കണ്വെന്ഷന് സെന്ററില്‍ വെച്ച് നടന്നു.പങ്കെടുത്ത എല്ലാവര്ക്കും, അതുപോലെ നവവധൂവരന്മാരെ സ്നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും ചൊരിഞ്ഞ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. അല്ലാഹു അവര്‍ക്ക് സന്തോഷവും ഒരുമയും നിറഞ്ഞ ഒരു ജീവിതം നല്കി അനുഗ്രഹിക്കട്ടെ ’എന്നായിരുന്നു ചിത്രം പങ്കുവെച്ച് അഫ്സല് കുറിച്ചത്.







Comments