ന്യുഡല്‍ഹി: തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്ദേമാതരം രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കര്‍ശന നിര്‍ദേശം നല്കി കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞദിവസം എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലപിക്കല്‍ വിവാദമായ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതിന് സേവാദളിനെതിരേയുള്ള നടപടി താക്കീതില്‍ ഒതുക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരേ ബിജെപി ശക്തമായ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
സോണിയാഗാന്ധിക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പരാതികള്‍ നല്‍കിയിട്ടുണ്ട്. നേരത്തേ സോണിയ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം വന്ദേമാതരത്തോട് കടുത്ത അനാദരവ് കാണിച്ചതായി ആരോപിച്ച ഷാ, സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ദേശീയ ഗാനവുമായി ബന്ധപ്പെട്ട ത്യാഗങ്ങള്‍ കോണ്‍ഗ്രസ് മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ ഗോവയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ ഗാനത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രമാണ് ആലപിച്ചത്. വന്ദേമാതരം ആലാപനം ആദ്യ രണ്ട് ശ്ലോകങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം, വരും ദിവസങ്ങളിലെ പാര്‍ട്ടി പരിപാടികളിലും കോണ്‍ഗ്രസ് തുടരും. 1937-ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ നിര്‍ദ്ദേശപ്രകാരം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്നത്. വന്ദേമാതരത്തിന്റെ ശേഷിക്കുന്ന വരികളില്‍ അടങ്ങിയിരിക്കുന്ന മതപരമായ പ്രതീകാത്മകത ഒഴിവാക്കാനും, ആദ്യത്തെ രണ്ട് ശ്ലോകങ്ങള്‍ മാത്രം ആലപിക്കാനുമായിരുന്നു ആ പ്രമേയം അംഗീകരിച്ചത്.

Comments