
തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവച്ച് നടന് മോഹന്‍ലാല്‍. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ' വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിനുശേഷം അനൂപ് സത്യന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ബിനു ജോര്‍ജ് അലക്സാണ്ടറും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്.
അഖില്‍ സത്യന് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ' വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന്, ദുല്‍ഖര്‍ സല്മാന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ആറ് വര്‍ഷത്തിനുശേഷമാണ് പുതിയ ചിത്രം.
അനൂപിന്റെ ഇരട്ട സഹോദരന് അഖിലും ഇതിനകം രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ' പാച്ചുവും അത്ഭുതവിളക്കും' , ' സര്‍വം മായ' എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. 2025-ല്‍ മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് ഹൃദയപൂര്‍വം എന്ന ചിത്രവും ഒരുക്കിയിരിക്കുന്നു.







Comments