തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തില്‍ പുറത്ത് വന്നത് തെറ്റായ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. ആകെ കിറ്റുകള്‍ തയാറാക്കി വച്ചിരിക്കുന്നത് ആറ് ലക്ഷത്തിലധികമാണ്. മൂന്ന് ലക്ഷത്തിലധികം കിട്ടുകള്‍ റേഷന്‍ കടകളിലെത്തിച്ചു. ഇതാണ് കൊടുക്കേണ്ട സമയം. അത്തം തുടങ്ങിയതേയുള്ളു. മാവേലി സ്റ്റോറുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ കൃത്യമായിട്ടുണ്ട്. കൃത്യമായ ഇടപെടല്‍ അവിടെ നടക്കുന്നുണ്ട്. ഒരു വിലക്കയറ്റവുമില്ലാതെ എല്ലാ ഔട്ട്ലറ്റുകളിലും ഈ സാധനങ്ങളുണ്ട്. 10 ഇനങ്ങള്‍ക്ക് കഴിഞ്ഞ ഓണത്തേക്കാള് വില കുറച്ചു – അദ്ദേഹം പറഞ്ഞു.
ക്ഷേമ പെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ നല്‍കും എന്നീ പ്രഖ്യാപനങ്ങളുമുണ്ടായി.
ക്ഷേമനിധി ബോര്‍ഡുകളുടെ പെന്ഷന് വിതരണത്തിന് 132.5 കോടി രൂപ അനുവദിച്ചു. അംഗണവാടി പെന്‍ഷന്‍കാരുടെ കൂടിശിക തീര്‍ക്കാന്‍ പണം അനുവദിച്ചു. ജൂലൈ വരെയുളള കുടിശിക തീര്‍ക്കും. പിന്നോക്ക വിഭാഗ സ്കോളര്‍ഷിപ്പിന് 312 കോടി അനുവദിച്ചു. കനത്ത ധനപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഓണക്കാലത്ത് ഇത്രയും തുക ചെലവഴിക്കുന്നത്. അത് സര്‍ക്കാരിന്റെ കടമയാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.

Comments