
കാസര്‍ഗോഡ്: തായ്ലന്ഡ് കേന്ദ്രീകരിച്ച് ഇന്ത്യയിലേക്കു നടക്കുന്ന മയക്കുമരുന്ന് കടത്തിന്റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. ഉപ്പള മൊഗര്‍ സ്വദേശി മുഹമ്മദ് സുഹൈലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പിടിയിലായത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിലാണ് അറസ്റ്റ്. തായ്ലന്ഡില് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കാസര്‍ഗോഡെത്തിച്ച് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.2024 സെപ്റ്റംബര്‍ 20ന് മഞ്ചേശ്വരം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപ്പള പത്ത്വാടിയിലെ അസ്കര്‍ അ(28)യുടെ വീട്ടില്‍നിന്ന് 3.5 കിലോഗ്രാം എം.ഡി.എം.എയും 642 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിത്. അന്നത്തെ കാസര്‍ഗോഡ് ഡിവൈ.എസ്.പി: സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്ന് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി. നിധിന് രാജിന്റെ മേല്‍നോട്ടത്തില്‍, കാസര്‍ഗോഡ് എ.എസ്.പി: അച്യുത് അശോകിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ ജിജീഷ് പി.കെ, എ.എസ്.ഐ സുധീര്‍ ബാബു, സി.പി.ഒ ഷജീഷ് എന്നിവരും ഉള്‍പ്പെടുന്നു.







Comments