തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി നടി അനുശ്രീ. പത്ത് വര്‍ഷമായി തന്റെ ലോകമായിരുന്നു ജൂലി എന്ന വളര്‍ത്തുനായ എന്നാണ് അനുശ്രീ പറയുന്നത്. ജൂലി പോയി എന്ന സത്യം ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും താരം കുറിച്ചു.
‘ജൂലിക്കുട്ടാ... Rest In Peace പൊന്നെ.. 10 വര്‍ഷങ്ങള്‍.. നീണ്ട 10 വര്‍ഷങ്ങള്‍.. ഒരുപാട് നല്ല ഓര്‍മ്മകളും സന്തോഷങ്ങളും നീ എനിക്ക് തന്നു. അതിനുശേഷം നീ ഇപ്പോള്‍ പോയി... എല്ലാവര്ക്കും കേള്‍ക്കുമ്പോള്‍ പത്തുവര്‍ഷം ഒരു നീണ്ട കാലയളവായിരിക്കാം, പക്ഷേ എനിക്കെന്തോ പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ നീ പോയി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല..
രാത്രി കിടന്നുറങ്ങുമ്പോള്‍ എന്റെ കട്ടിലില്‍ എന്റെ തൊട്ടടുത്ത് നിന്റെ ശ്വാസമില്ലാതെ, നിന്റെ കഴുത്തിലെ മണിയുടെ കിലുക്കം ഇല്ലാതെ, നിന്റെ കാലിന്റെ ചലനങ്ങള്‍ ഇല്ലാതെ, എങ്ങനെയാണ് ഓരോ ദിവസവും മുന്നോട്ടു പോവുക എന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല.. നീ ഇല്ലാത്ത നമ്മുടെ മുറിയിലേക്ക് പോലും എനിക്ക് കയറാന്‍ പറ്റുന്നില്ല..
ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ.. എപ്പോഴും ഞാന്‍ എല്ലാവരോടും പറയുമായിരുന്നു, ഞാന്‍ എവിടെയെങ്കിലും പോയാല്‍ ഞാന്‍ തിരിച്ചു വരുന്നതിനായി ഏറ്റവും കൂടുതല്‍ എന്നെ നോക്കിയിരിക്കുന്നതും, ഞാന്‍ ഇല്ലെങ്കില്‍ എന്നെ ഏറ്റവും കൂടുതല്‍ miss ചെയ്യുന്നതും എന്റെ ജൂലിക്കുട്ടി ആയിരിക്കുമെന്ന്... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല..
ജൂലിക്കുട്ടി.. എപ്പോഴും നിന്നെ ഞാന്‍ ഓര്‍ക്കും.. ഓരോ നിമിഷവും ഓര്‍ക്കും.. ഓരോ നിമിഷവും പ്രാര്‍ത്ഥിക്കും.. നമ്മള് വീണ്ടും കാണും മറ്റൊരു ലോകത്ത്..
ലോകത്തിന്റെ മറ്റേ അറ്റത്ത് വെച്ച് നമ്മള്‍ക്ക് വീണ്ടും കണ്ടുമുട്ടാന്‍ കഴിയുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്... കാരണം നിന്റെ സാന്നിധ്യമില്ലാതെ, നിന്റെ സ്പര്‍ശനമില്ലാതെ, അല്ലെങ്കില്‍ എന്റെ അരികിലുള്ള നിന്റെ ശ്വാസത്തിന്റെ അനുഭൂതി പോലുമില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. നീ എനിക്ക് അത്രയധികം പ്രധാനപ്പെട്ടവളാണ്. നീ എന്റെ ലോകമായിരുന്നു, വാക്കുകള്‍ക്കതീതമായി ഞാന്‍ നിന്നെ മിസ് ചെയ്യുന്നു. ശ്വാസം പോലും നിലയ്ക്കുന്നതുപോലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു’ അനുശ്രീ കുറിച്ചു.

ജൂലിയോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവെക്കാറുണ്ട്. അതിലൂടെ താരത്തിന് വളര്‍ത്തു മൃഗത്തോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്നത് വ്യക്തമാണ്. വളര്‍ത്തുനായ്ക്കളെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിക്കുന്ന നിരവധി പേര് അനുശ്രീയുടെ ഈ കുറിപ്പിന് താഴെ ആശ്വാസ വാക്കുകളുമായി എത്തുന്നുണ്ട്.

Comments