കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍, വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ ഷെല്‍ കമ്പനിയെന്ന് സംശയം. നടത്തിപ്പ് സംബന്ധിച്ച് അടിമുടി ദുരൂഹത ഇ.ഡി. സംശയിക്കുന്ന സാഹചര്യത്തില്‍ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം ഇഡി മരവിപ്പിച്ചിരുന്നു. റെയ്ഡിന് പിന്നാലെ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കും.
മെഡിക്കല്‍ ഉപകരണം വില്‍ക്കുന്ന കമ്പനിയെന്നാണ് രേഖകള്‍, എന്നാല്‍ കമ്പനിക്ക് ഓഫീസില്ല., കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹതയുമുണ്ട്. 2023 ലാണ് ലേക്കര്‍ ഇന്ത്യ റജിസ്റ്റര്‍ ചെയ്തത്. അഡ്രസില്‍ എത്തി പരിശോധന നടത്തുമ്പോള്‍ ഓഫീസ് പോലുമില്ലെന്ന് കണ്ടെത്തി. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനി എന്നാണ് വിശദാംശങ്ങളെങ്കിലും എന്തെങ്കിലും ഇതിലൂടെ വില്‍പ്പന നടത്തിയതായും കണ്ടെത്താനായിട്ടില്ല.
കമ്പനിക്ക് വീണ ടി യ്ക്ക് പുറമേ കോഴിക്കോട് സദേശിയായ നിയാസും ഉടമയാണ്. നിയാസിനെയും വീണയേയും വീണ്ടും ചോദ്യം ചെയ്തേക്കും. ലഭിച്ച 2.78 കോടി രൂപ വീണ എവിടെ വിനിയോഗിച്ചു എന്ന പരിശോധനയ്ക്ക് ഇടയിലാണ് ലേക്കര്‍ ഇന്ത്യ കമ്പനിയിലേക്ക് പണം എത്തിയിട്ടുണ്ടെന്ന നിഗമനത്തില്‍ ഇ.ഡി. എത്തിയത്. ആദ്യം നല്കിയ മൊഴികളില്‍ ഈ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരുന്നില്ല. പിന്നീട് ഇഡിയുടെ പരിശോധന സമയത്താണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. വീണയുടെ ഡയറിയിലും ഈ പേരുകള്‍ ഉണ്ടായിരുന്നു. വീണ ടി, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് ഇന്നലെ ഇ.ഡി. പരിശോധനകള്‍ നടന്നത്.

Comments