കോഴിക്കോട്: മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്. ബിജെപിയും സംഘപരിവാര്‍ വിഭാഗങ്ങളും വലിയ രീതിയിലുള്ള കൊള്ള നടത്തുമ്പോള്‍ കേരളത്തിലുള്‍പ്പടെ നിലപാട് സ്വീകരിക്കാത്ത ഇഡി ഇപ്പോള്‍ പാര്‍ട്ടിക്കെതിരായി റെയ്ഡ് സംഘടിപ്പിക്കുകയാണ്.
അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്ക് എത്തിച്ച് സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമം. ഇതിനെ ശക്തമായി തന്നെ പ്രതിരോധിക്കും. സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരെയെല്ലാം റെയ്ഡ് ചെയ്യുന്നത്. ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് ആള്‍ക്കാരില്‍ പാര്‍ട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താനുമാണ് ശ്രമമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
റിയാസുമായി പരിചയമുണ്ട് എന്നുള്ളതിന്റെ പേരില്‍ മാത്രം കോഴിക്കോട് തന്നെ ഒന്‍പത് പേരെ റെയ്ഡ് ചെയ്തത്. ഞങ്ങള്‍ അതിനെതിരെ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെതിരായി കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. അതില്‍ ഒരു വസ്തുതയുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായി നേരിടുക എന്നതാണ് നിലപാട്.
കേരളത്തിലെ സിപിഐഎമ്മിനെതിരായി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന ഗവണ്മെന്റിന്റെ ഒത്താശയോടുകൂടി ഇഡി ഉള്‍പ്പടെയുള്ളവര്‍ കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്. പാര്‍ട്ടി വിരുദ്ധ ശക്തിയുടെ പട്ടികയില്‍ ഒന്നാമത്തെ പേരായിട്ട് ഇഡി സ്ഥാനം നേടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസ് സിപിഐഎമ്മിനെ ലക്ഷ്യമിട്ടാല്‍ രാഷ്ട്രീയപരവും നിയമപരമായും നേരിടുമെന്നും പറഞ്ഞു.

Comments