ജോലിസ്ഥലത്തെ ബോസിനോടുള്ള ദേഷ്യം പലരും സുഹൃത്തുക്കളോട് പറഞ്ഞ് തീർക്കാറാണ് പതിവ്. എന്നാൽ ചൈനയിലെ ചില യുവ ജീവനക്കാർ ഇതിനായി കണ്ടെത്തിയ വഴി അൽപം വ്യത്യസ്തമാണ്, ഇഷ്ടമില്ലാത്ത ബോസുമാരെ എഐ ഉപയോഗിച്ച് വെർച്വൽ വളർത്തുമൃഗങ്ങളാക്കി മാറ്റുകയാണ് ഇവർ.
യഥാർഥ വ്യക്തികളുടെ രൂപത്തെ അടിസ്ഥാനമാക്കി എഐ ഉപയോഗിച്ച് ഡിജിറ്റൽ കഥാപാത്രങ്ങളെയാണ് ജീവനക്കാർ സൃഷ്ടിക്കുന്നത്. പിന്നീട് ഈ കഥാപാത്രങ്ങളെ കമ്പ്യൂട്ടർ സ്ക്രീനിൽ പലതരം രസകരവും ചിലപ്പോൾ നാണക്കേടുണ്ടാക്കുന്നതുമായ കാര്യങ്ങൾ ചെയ്യിക്കുന്നതാണ് ട്രെൻഡ്. ജോലിസ്ഥലത്തെ സമ്മർദവും ബോസിനോടുള്ള നിരാശയും തമാശയായി പുറത്തുവിടാനുള്ള ഒരു മാർഗമായാണ് പലരും ഇതിനെ കാണുന്നത്.
പഴയകാലത്തെ വെർച്വൽ പെറ്റുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയ എഐ പെറ്റുകളെ കൂടുതൽ രീതിയിൽ ഇഷ്ടാനുസൃതമാക്കാൻ സാധിക്കും. അവയ്ക്ക് യഥാർഥ ആളുകളുടെ രൂപം നൽകാനും അവരുടെ സ്വഭാവത്തിന് അനുസരിച്ച് പ്രതികരിക്കുന്ന തരത്തിൽ മാറ്റാനും കഴിയുന്നതാണ് ഇവയുടെ പ്രത്യേകത. ചൈനയിൽ ഇത്തരം എഐ ഡെസ്ക്ടോപ്പ് പെറ്റുകൾക്ക് ജനപ്രീതി വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്.
ബോസിനോടുള്ള ദേഷ്യം ഇങ്ങനെ ഒരു ഡിജിറ്റൽ തമാശയായി മാറ്റിയതോടെ സംഭവം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി. ജോലി സമ്മർദം കൈകാര്യം ചെയ്യാനുള്ള വിചിത്രമായ മാർഗമാണിതെന്ന് ചിലർ പറയുമ്പോൾ, എഐയുടെ സാധ്യതകൾ ആളുകൾ എത്ര വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Comments