പ്രിയപ്പെട്ട വളർത്തുനായ ബഗീരയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആർ. നാല് വർഷക്കാലം തന്റെ അടുത്ത കൂട്ടുകാരനായിരുന്ന ബഗീരയുടെ വേർപാട് വലിയൊരു നിശ്ശബ്ദതയാണ് ബാക്കിയാക്കുന്നതെന്നും താരം കുറിച്ചു.
ബെർണീസ് മൗണ്ടൻ ഡോഗ് ഇനത്തിൽപെട്ട ബഗീരയ്ക്കൊപ്പമുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ബഗീരയെ സ്നേഹത്തോടെ ചേർത്തുപിടിച്ചിരിക്കുന്നതും, ബഗീരയുടെ ഓർമ്മയ്ക്കായി നട്ടുവളർത്തിയ ഒരു മരത്തിന്റെ ചിത്രവും താരം പങ്കുവെച്ചവയിൽ ഉൾപ്പെടുന്നു.
"ബഗീര, നിന്റെ വരവോടെ എന്റെ ലോകം കൂടുതൽ മനോഹരമായി. ചോദിക്കാതെ വന്നു ചേർന്ന കുടുംബാംഗത്തെപ്പോലെ, സ്നേഹവും വിശ്വസ്തതയും കുസൃതികളും കൊണ്ട് നീയെന്റെ ദിനങ്ങളെ നിറച്ചു; നിനക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു പ്രത്യേക സാന്ത്വനവും നീ തന്നു. നീ ഇല്ലാത്ത ഈ ശൂന്യത വളരെ വലുതാണ്, എങ്കിലും നീ ബാക്കിവെച്ചുപോയ സ്നേഹവും അതിനേക്കാൾ വലുതാണ്.

എന്നെ തിരഞ്ഞെടുത്തതിനും, ഒപ്പം നടന്നതിനും, കഴിഞ്ഞ നാല് വർഷങ്ങൾ അനന്തമായി മനോഹരമാക്കിയതിന് നന്ദി.സ്വതന്ത്രനായി ഓടിച്ചെന്ന് കളിക്കൂ, എന്റെ കുഞ്ഞേ. നീ അത്രയേറെ സ്നേഹിക്കപ്പെട്ടു, എന്നും സ്നേഹിക്കപ്പെടുകയും ചെയ്യും." എന്നായിരുന്നു ജൂനിയർ എൻ.ടി.ആർ. കുറിച്ചത്.
അതേസമയം, ഷൂട്ടിംഗിനിടയിൽ തോളെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വിശ്രമത്തിലാണ്. അടുത്തിടെ താൻ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നും വേഗം കാണാമെന്നും ആരാധകരോട് താരം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ബിഗ് ബജറ്റ് ചിത്രമാണ് ജൂനിയർ എൻ.ടി.ആറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. 2027-ൽ ചിത്രം റിലീസിനെത്തും.

Comments