മുംബൈയിലെ പാനിപൂരിക്ക് 60 രൂപയോ? വില കേട്ട് അത്ഭുതപ്പെട്ട റഷ്യൻ ഇൻഫ്ലുവൻസർ പിന്നീട് അതേ പാനിപൂരിയുടെ മറ്റൊരു വില കണ്ടപ്പോൾ ശരിക്കും ഞെട്ടി. മുംബൈയിൽ വില കൂടുതലാണെന്ന് പരിഹസിച്ചിരുന്ന അവർ, ദുബായ് വിമാനത്താവളത്തിൽ പാനിപൂരിക്ക് 1,096 രൂപ വില കണ്ടതോടെ നിലപാട് മാറ്റുകയായിരുന്നു.
ഇന്ത്യയിൽ താമസിക്കുന്ന റഷ്യൻ മോഡലും നടിയും റിയാലിറ്റി ടിവി താരവുമായ ഇറിന റുഡക്കോവയാണ് സംഭവത്തിന് പിന്നിൽ. മുംബൈയിലെ ലോഖണ്ഡ്വാല മാർക്കറ്റിൽ എത്തിയപ്പോൾ ഒരു പ്ലേറ്റിന് 60 രൂപയാണ് വിലയെന്ന് തെരുവ് കച്ചവടക്കാരനിൽ നിന്ന് അറിഞ്ഞത്. വില കേട്ടതോടെ “60 രൂപ” എന്ന് ആവർത്തിച്ച് അതിശയിക്കുകയും പാനിപൂരിയുടെ വിലയെ തമാശയായി കളിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഏതാനും ആഴ്ചകൾക്കുശേഷം ദുബായ് ടെർമിനൽ 1-ൽ എത്തിയപ്പോഴാണ് കഥ മാറിയത്. അവിടെ പാനിപൂരിക്ക് 42 ദിർഹം, അതായത് ഏകദേശം 1,096 രൂപയാണ് വിലയെന്ന് കണ്ടതോടെ താൻ മുമ്പ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് ഇറിന സമ്മതിച്ചു. “മുംബൈയിലെ 60 രൂപയുടെ പാനിപൂരിയെക്കുറിച്ച് ഞാൻ ഒരുപാട് പരാതിപ്പെട്ടു. ഇപ്പോൾ ഞാൻ മുംബൈയിലേക്ക് മടങ്ങുകയാണ്” എന്നായിരുന്നു അവരുടെ രസകരമായ പ്രതികരണം.
അതേസമയം, മുംബൈയിലെ പാനിപൂരിയുടെ കഥ അവിടെ അവസാനിച്ചിരുന്നില്ല. ഓഗസ്റ്റ് ഒന്നിന് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഇറിന പാനിപൂരി രുചിച്ച് നോക്കുകയും തനിക്ക് അത് ഇഷ്ടപ്പെട്ടതായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ വീഡിയോ വൈറലായതോടെ മുംബൈയിലെ 60 രൂപ പാനിപൂരിയും ദുബായ് വിമാനത്താവളത്തിലെ 1,096 രൂപ പാനിപൂരിയും തമ്മിലുള്ള വിലവ്യത്യാസമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

Comments