പാലാ: കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിന്ന പാലാ നഗരസഭയില്‍ സ്വതന്ത്രയായ മായാരാഹുല്‍ ചെയര്‍പേഴ്സണായി. 16 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ ശക്തമായ പിന്തുണയോടെയാണ് മായ ചെയര്‍പേഴ്സണായത്. കേരളാകോണ്‍ഗ്രസിന്റെ പത്തും സിപിഐഎമ്മിന്റെ രണ്ടും ഉള്‍പ്പെടെ 12 എല്‍ഡിഎഫിന്റെ വോട്ടുകള്‍ മായയ്ക്ക് ലഭിച്ചു. യുഡിഎഫിന് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ്.
യുഡിഎഫ് പിന്തുണ നല്കിയ റിയയ്ക്ക് 10 വോട്ടുകളാണ് കിട്ടിയത്. നേരത്തേ അവിശ്വാസത്തിന് വോട്ടുചെയ്ത മൂന്ന്പേരും മായയ്ക്ക് വോട്ടുചെയ്തു. തോല്‍വി നേരിട്ടതോടെ യുഡിഎഫ് സത്യപ്രതിജ്ഞാചടങ്ങില്‍ നിന്നും വിട്ടു നിന്നു. യുഡിഎഫിന്റെ നാല് കൗണ്‍സിലര്‍മാര്‍ മായയ്ക്ക് വോട്ടുചെയ്തതാണ് തിരിച്ചടിയായത്. യുഡിഎഫിന്റെ ഭരണം വെറും ആറു മാസം മാത്രമാണ് നീണ്ടു നിന്നത്. മുന്‍ ചെയര്‍പേഴ്സണ്‍ ദിയാ പുളിക്കണ്ടം അവിശ്വാസത്തില്‍ പരാജയപ്പെട്ടതോടെയാണ് പുതിയ ചെയര്‍പേഴ്സണെ കണ്ടുപിടിക്കേണ്ട സ്ഥിതി വന്നത്.
യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കിയത് റിയ ചീരാംകുഴിയെയായിരുന്നു. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷ യുടെയും വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചര്‍ച്ചയില്‍ പങ്കെടുക്കരുത് എന്ന പാര്‍ട്ടി വിപ്പ് ലംഘി ച്ചാണ് നാല് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. മായാരാഹുല്‍ സത്യപ്രതിജ്ഞ ചെയ്തു.

Comments