ദിണ്ടിഗൽ: കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കണക്കാക്കി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയ സംഭവത്തിൽ തഹസിൽദാർക്ക് സസ്പെൻഷൻ. തമിഴ്നാട് ദിണ്ടിഗൽ ജില്ലയിലെ തഹസിൽദാറെയാണ് സസ്പെൻഡ് ചെയ്തത്.
കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. സംഭവം വിവാദമായതിനെ തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തുകയും തഹസിൽദാറിനെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.
ഉത്തരവിന്റെ ഉദ്ദേശ്യവും ഇതിന് പിന്നിലെ സാഹചര്യങ്ങളും സംബന്ധിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.

Comments