കരുവാറ്റയില്‍ മുത്തച്ഛനെ 13 വയസുകാരി സുഹൃത്തുക്കളെ വിട്ട് ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണമറിയിച്ച് സന്തോഷ് പണ്ഡിറ്റ്. ന്യൂജെന്‍ സിനിമകളില്‍ പലതിലും ക്രിമിനല്‍ ആക്ടിവിറ്റി, വയലന്‍സ് കൂടുതലാണെന്നും അതെല്ലാം കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. വയലന്‍സ് കൂടുതലുളള കൊറിയന്‍ സിനിമകളുടെയും സോഷ്യല്‍ മീഡിയയുടെയും പരിണിത ഫലം ആണ് ന്യൂ ജെന്‍ കുട്ടികളില്‍ ആക്രമണ വാസന കൂടിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
18 വയസ്സ് വരെയുളള കുട്ടികളുടെ ഫോണ്‍ ഉപയോഗം, റീല്‍സ് എടുക്കല്‍ എന്നിവ തടയുവാന്‍ പുതിയ നിര്‍മാണം വരണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്:
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ മുത്തച്ഛനെ 13 വയസുകാരി കൂട്ടുകാരെ വിട്ട് ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന വാർത്ത വായിച്ചു ഞെട്ടിപോയി.
ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം വഴക്കു പറഞ്ഞിരുന്നതിനാൽ പെൺകുട്ടിക്ക് പകയുണ്ടായിരുന്നു. അതാണ് ബോയ് ഫ്രണ്ട്സിനെ ഉപയോഗിച്ച് കൊന്നു പണവും, സ്വർണവും കൈക്കലാക്കിയത്. ആ പണത്തിന് പുതിയ ഐ ഫോൺ, ബൈക്ക് വാങ്ങുക ആയിരുന്നു അവരുടെ ലക്ഷ്യം.
ന്യൂജൻ സിനിമകളിൽ പലതിലും ക്രിമിനൽ ആക്ടിവിറ്റി , വയലൻസ് കൂടുതലാണ് . അതെല്ലാം കുട്ടികളെ സ്വാധീനിക്കുന്നു. മലയാളം മാത്രമല്ല, വയലൻസ് കൂടുതലുള്ള കൊറിയൻ സിനിമകളുടെയും, സോഷ്യൽ മീഡിയയുടെയും പരിണിത ഫലം ആണ് ന്യൂ ജെൻ കുട്ടികളിൽ ആക്രമണ വാസന കൂടിയത്.
mobile phone ൻ്റെ അമിതമായ ഉപയോഗം കുറയ്ക്കണം. 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗം , reels എടുക്കൽ എന്നിവ തടയുവാൻ പുതിയ നിർമാണം വരണം.
അതുപോലെ സ്ത്രീകളുടെ നന്മ ഉദ്ദേശിച്ചു സർക്കാർ കൊണ്ട് വന്ന സ്ത്രീപക്ഷ നിയമങ്ങൾ 13 വയസുകാരി ആയാലും, ഏത് പ്രായക്കാരി ആയാലും ആരും misuse ചെയ്യുന്നില്ല എന്നും കോടതി ഉറപ്പു വരുത്തണം. ഇനി കൊല്ലപ്പെട്ട മുത്തശ്ഛനിൽ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായി എങ്കിൽ കുട്ടി ആദ്യം ഈ കാര്യം അച്ഛനെയും , അമ്മയെയും അല്ലെ അറിയിക്കേണ്ടത്. ? ഇനി ഈ പ്രശ്നത്തിൽ കുട്ടി കാമുകനോട് ചേർന്ന് അദ്ദേഹത്തെ കൊന്നാലും, അവിടുത്തെ പണവും, ആഭരണങ്ങളും കട്ടെടുത്തത് എന്തിന് ?
(വാൽക്കഷ്ണം...കുട്ടി കുറ്റവാളികൾക്ക് പ്രായത്തിൻ്റെ പേരിൽ പരിരക്ഷ എന്ന ചിന്ത മാറണം. അവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കണം. ഏറ്റവും ചുരുങ്ങിയ പക്ഷം 15 വയസ്സ് കഴിഞ്ഞവർക്ക് കൂടുതൽ ശിക്ഷ നൽകണം. അതോടൊപ്പം അവരുടെ അച്ഛനമ്മമാർക്ക് ചെറിയ ശിക്ഷ നൽകുക. അതിന് നിയമം ഭേദഗതി ചെയ്യണം.. മക്കളെ ഉണ്ടാക്കി ഇട്ടാൽ പോരാ, നല്ല സംസ്കാരം കൂടെ കൊടുക്കണം..over കൊഞ്ചിചു ,over freedom കൊടുത്തതാണ് ഇങ്ങനെ അവസ്ഥയിൽ എത്തിയത്. )

Comments