ചെന്നൈ: മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും കാറും ഇന്ധന അലവൻസും സെക്രട്ടറിയെ നിയമിക്കുന്നതിനുള്ള സഹായവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. സംസ്ഥാനത്തെ 234 എംഎൽഎമാർക്കും ഔദ്യോഗിക വാഹനവും ഇന്ധനത്തിനും അലവൻസുകൾക്കുമായുള്ള തുകയും ലഭിക്കും.
ആവശ്യമായ ഗതാഗത സൗകര്യമില്ലാതെ എംഎൽഎമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും അവർക്ക് കാറുകൾ നൽകണമെന്നും വിസികെ എംഎൽഎ ജോതിമണി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രഖ്യാപനം വന്നത്. ഡ്രൈവർ, ഇന്ധനം, കാറിന്റെ പരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി എംഎൽഎമാർക്ക് പ്രതിമാസം 75,000 രൂപ അലവൻസ് നൽകുമെന്നും വിജയ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ, ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു സെക്രട്ടറിയെ നിയമിക്കാൻ എംഎൽഎമാർക്ക് 25,000 രൂപയുടെ സംസ്ഥാന ഗ്രാന്റും ലഭിക്കും.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എംഎൽഎമാർ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യേണ്ടതുണ്ട്. അഴിമതിരഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കാൻ സർക്കാർ വാഹനം സഹായിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. നിലവിലെ നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരും സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരുമായ നിരവധി എംഎൽഎമാരുണ്ടെന്നും ജനപ്രതിനിധികളെന്ന നിലയിൽ അവരുടെ ചുമതലകൾ നിർവഹിക്കാൻ കാറുകൾ ആവശ്യമാണെന്നും വിജയ് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ നിയമസഭയിലെ അംഗങ്ങൾ സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയോടുള്ള നന്ദി സൂചകമായി ടിവികെ എംഎൽഎ സിന്ധു നിയമസഭയിൽ എംജിആറിന്റെ 'കൊടുത്തതെല്ലാം കൊടുത്തവൻ...' എന്ന ഗാനം ആലപിച്ചു. അതേസമയം മറ്റ് എംഎൽഎമാർ മേശപ്പുറത്ത് തട്ടി അനുമോദനം അറിയിക്കുകയും ചെയ്തു. ടിവികെ സഖ്യകക്ഷിയായ കോൺഗ്രസ് എംഎൽഎ താരകൈ കട്ട്ബെർട്ട് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എംഎൽഎമാരെ ഏറെ സന്തോഷിപ്പിച്ച തീരുമാനമാണിതെന്നും പ്രതിപക്ഷ എംഎൽഎമാർക്കും ഇതിൽ സന്തോഷമുണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.
എന്നാൽ വിജയ് സർക്കാരിന്റെ ഈ പ്രഖ്യാപനത്തെ എതിർത്ത് പ്രതിപക്ഷമായ ഡിഎംകെ രംഗത്തെത്തി. ഇതൊരു അനാവശ്യ ചെലവാണെന്ന് ഡിഎംകെ വക്താവ് എ. ശരവണൻ പ്രതികരിച്ചു.

Comments