കഴിഞ്ഞ ദിവസമായിയുന്നു നടന് ഷേര്‍ഷ ഷെരീഫ് വിവാഹിതനായത്. നിത്യ സോളമനായിരുന്നു വധു. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. സന്തോഷവാര്‍ത്ത താരം തന്നൊയിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം നടന് പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ വിവാഹ വാര്‍ത്ത പങ്കുവെച്ചതിന് പിന്നാലെ നേരിടേണ്ടി വരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിരിയിക്കുകയാണ് ഷേര്‍ഷ. രണ്ടുപേര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാന്‍ ഭയപ്പെടേണ്ടതില്ലെന്നുമാണ് നടന് പറയുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും, Special Marriage Act 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി. ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ Hate comments-കളും Hate messages-കളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്:
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല. ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല. സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസ്സും കൂടിയാണ്.
പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്.സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്.
അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ …നിങ്ങളുടെ അസ്വസ്ഥതയല്ല നിയമം. നിങ്ങളുടെ മുന്‍വിധിയല്ല സദാചാരം. നിങ്ങളുടെ വെറുപ്പിന് ഇവിടെ വീറ്റോ അധികാരമില്ല. നമ്മള് ജീവിക്കുന്നത് മതേതര റിപ്പബ്ലിക്കിലാണ്. ഇവിടെ എല്ലാ വ്യക്തികള്‍ക്കും അഭിമാനത്തോടേയും സ്വാതന്ത്ര്യത്തോടേയും സമത്വത്തോടേയും സ്വതന്ത്ര്യ ചിന്തയോടേയും ജീവിക്കാനുള്ള അവകാശമുണ്ട്.
അതിനാല്‍, ഞങ്ങള്‍ ഭയമില്ലാതെ പ്രണയിക്കും. ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ ഞങ്ങള്‍ ജീവിക്കും. വിദ്വേഷം വിളമ്പാന്‍ ഇറങ്ങിയവര്‍ അത് സ്വയം ഇലയിട്ട് തിന്നു തൃപ്തിപ്പെടുക. എന്നായിരുന്നു നടന് കുറിച്ചത്.

ബാഡ് ബോയ്സ്, നിഴല്‍, മൂണ്‍വോക്ക്, അതിരടി, മധുവിധു, ലിറ്റില്‍ മിസ് റാവുത്തര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഷേര്‍ഷ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ ആണ് റിലീസിനെത്താനുളള ഷേര്‍ഷയുടെ ഏറ്റവും പുതിയ ചിത്രം.

Comments