മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നായികയാണ് കാര്‍ത്തിക. ഇപ്പോഴിതാ അന്തരിച്ച നടന് കൊച്ചിന് ഹനീഫയുടെ കുടുംബത്തെ കാണാനെത്തിയ താരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കൊച്ചി വെണ്ണലയിലെ ഹനീഫയുടെ പുതിയ വീട്ടിലെത്തിയ കാര്‍ത്തിക അദ്ദേഹത്തിന്റെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു. അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമാണ് താരം മടങ്ങിയത്.
കൊച്ചിന് ഹനീഫയുടെ മരണശേഷം കഴിഞ്ഞ 16 വര്‍ഷമായി വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബം അടുത്തിടെയാണ് വെണ്ണലയില്‍ സ്വന്തമായി വീട് ഒരുക്കിയത്.

സുനന്ദ നായർ എന്ന യഥാർഥ പേരുള്ള കാർത്തിക 1980-കളുടെ മധ്യത്തിൽ മലയാളത്തിലെ മുൻനിര നായികയായിരുന്നു. 1984-ൽ ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായി തുടക്കം കുറിച്ച താരം പിന്നീട് നായികയായി ഉയർന്നു.
താളവട്ടം, സന്മനസ്സുള്ളവർക്കു സമാധാനം, ദേശാടനക്കിളി കരയാറില്ല എന്നീ സൂപ്പർഹിറ്റ് മലയാള ചിത്രങ്ങൾക്കൊപ്പം മണിരത്നത്തിന്റെ പ്രശസ്ത തമിഴ് ചിത്രം നായകനിലും ശ്രദ്ധേയ വേഷം ചെയ്തു.1988-ൽ ഡോ. സുനിൽ കുമാറുമായുള്ള വിവാഹശേഷം കാർത്തിക ചലച്ചിത്രരംഗത്തുനിന്ന് പൂർണമായി വിട്ടുനിൽക്കുകയായിരുന്നു.

Comments