ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ഇനി കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിൽ പങ്കെടുക്കും. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുക്കുന്നത് തടയാൻ ഏകോപിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവ് വിജയ് സർക്കാർ പിൻവലിച്ചതോടെയാണ് ഇതിനു വഴിതുറന്നിരിക്കുന്നത്.
ഇടതുപക്ഷ പാർട്ടികളും തമിഴ്നാട് സിജെപിയും സംഘടിപ്പിക്കുന്ന പരിപാടികളെ ലക്ഷ്യമിട്ടായിരുന്നു ഉത്തരവ് പുറത്തിറക്കിയിരുന്നത്. കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക ആശയവിനിമയ പ്രകാരം, വിദ്യാർത്ഥികൾ ഇത്തരം പരിപാടികളിൽ ചേരുന്നത് നിരുത്സാഹപ്പെടുത്താനും തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകളോടും ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, ഉത്തരവിന് പിന്നിലെ വ്യക്തമായ കാരണങ്ങൾ പറഞ്ഞിരുന്നില്ല.

Comments