ഒരു സോഷ്യൽ മീഡിയ റീലിനായി യുവാക്കൾ ചെയ്യുന്ന സാഹസങ്ങൾ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുന്നത്. എന്നാൽ മുംബൈയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുന്നതായി തോന്നിക്കുന്ന വീഡിയോ വൈറലായതോടെ ഒരു യുവാവ് നിയമക്കുരുക്കിലായി.
ദിഘ സ്വദേശിയായ യുവാവാണ് റെയിൽവേ ട്രാക്കിന് സമീപം നിന്ന് കടന്നുപോകുന്ന മുംബൈ ലോക്കൽ ട്രെയിനുകൾക്ക് നേരെ കല്ലെറിയാൻ ശ്രമിക്കുന്നതായി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. യാത്രക്കാർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വീഡിയോ വൈറലായതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാവിനെ തിരിച്ചറിയുകയും ചെയ്തു.
തുടർന്ന് സൻപാഡ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇയാൾക്കെതിരെ റെയിൽവേ നിയമപ്രകാരം കേസെടുത്തു. എന്നാൽ താൻ യഥാർഥത്തിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും റീലിനുവേണ്ടി അഭിനയിക്കുക മാത്രമായിരുന്നുവെന്നുമാണ് യുവാവിന്റെ വിശദീകരണം. കല്ല് ട്രെയിനിന് നേരെയല്ല, മറ്റൊരു ഭാഗത്തേക്കാണ് എറിഞ്ഞതെന്നും ഇയാൾ അവകാശപ്പെട്ടു.
സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ കൈകൂപ്പി യുവാവ് മാപ്പുപറയുകയും ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, റീലിനോ സോഷ്യൽ മീഡിയ കണ്ടന്റിനോ വേണ്ടി റെയിൽവേ ട്രാക്കിന് സമീപം അപകടകരമായ രീതിയിൽ പെരുമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് സംഭവം വീണ്ടും ഓർമിപ്പിക്കുകയാണ്.

Comments