സമൂഹമാധ്യമങ്ങളില്‍ തരംഗമായ കല്യാണി റീമിക്സ് ട്രാക്കിന് കലക്കന്‍ ഡാന്‍സുമായി ഹന്‍സിക കൃഷ്ണ. പാട്ടിന്റെ മൂഡിനൊത്ത ട്രാന്സിഷനോടെയാണ് ഹന്‍സിക വീഡിയോ ഒരുക്കിയത്. കല്യാണിയില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ഭാഗത്തിനും റാപ്പ് ഭാഗത്തിനും വ്യത്യസ്ത ചുവടുകളുമായാണ് ഹന്‍സിക ഡാന്‍സ് ചെയ്യുന്നത്. ഏതായാലും ഹന്‍സികയുടെ കല്യാണിയും ട്രെന്‍ഡായിക്കഴിഞ്ഞു.
ശ്രേയ ഘോഷാല്‍ ആലപിച്ച ഭാഗത്തിന് മനോഹരമായ സെമിക്ലാസിക്കല്‍ ചുവടുകളാണ് ഹന്‍സിക വയ്ക്കുന്നത്. ചുവപ്പു നിറത്തിലുളള പാവാടയും ടോപ്പും ധരിച്ചാണ് ഹന്‍സിക വീഡിയോയിലെത്തുന്നത്. കല്യാണി ട്രാക്കിലെ റാപ്പ് ഭാഗത്തിന് ജീന്‍സും ഷര്‍ട്ടും ധരിച്ച് ഹൈ എനര്‍ജിയിലേക്ക് താരം ചുവടുമാറുന്നതും കാണാം.

ജീന്‍സും ഷര്‍ട്ടും ധരിച്ച് ഹൈ എനര്‍ജിയിലാണ് താരത്തിന്റെ ട്രാന്‍സ് ഫൊര്മേഷന് പെര്‍ഫോമന്‍സ്. വീഡിയോയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്രാന്‍സിഷനാണ് ഹന്‍സിക കല്യാണി ട്രാക്കിന് ചെയ്യുന്നത്.
അഞ്ച് മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. കല്യാണി ആല്‍ബം ആലപിച്ച അര്ജുന് അടക്കം നിരവധി താരങ്ങള്‍ വീഡിയോയില്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഇതാദ്യമായല്ല ഹന്‍സിക തന്റെ ചുവടുകള്‍കൊണ്ട് സമൂഹമാധ്യമങ്ങളെ ഇളക്കിമറിക്കുന്നത്. ആരാധകരെ അതിശയിപ്പിക്കുന്ന ഡാന്‍സ് റീലുകള്‍ ഇതിനു മുന്‍പും ഹന്‍സിക പങ്കുവെച്ചിട്ടുണ്ട്. ഹന്‍സിക പങ്കുവെക്കുന്ന റീലുകള്‍ ചുരുങ്ങിയ സമയംകൊണ്ട് വൈറലാകാറുണ്ട്.

Comments