ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിൽ തുടർ തീരുമാനം ആഭ്യന്തര വകുപ്പ് എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ലഭിച്ച റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതിനാലാണ് അന്വേഷണം വിജിലൻസിന് കൈമാറിയതെന്നും മന്ത്രി വ്യക്തമാക്കി.
കെ.എം.എസ്.സി.എൽ 7.32 കോടി രൂപയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ടെൻഡർ നടപടികളിൽ ക്രമക്കേടില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു ഇടപാട്. മാർച്ച് 11 മുതൽ മേയ് ആറ് വരെയുള്ള കാലയളവിൽ നടന്ന പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചത്.

Comments