തമിഴകത്തിന്റെ പ്രിയതാരം വിക്രത്തിന്റെ മകന് എന്ന ലേബലില്‍ സിനിമയിലെത്തിയെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയ താരപുത്രനാണ് ധ്രുവ് വിക്രം. അഭിമുഖങ്ങളിലടക്കം വളരെ സിമ്പിളായി നര്‍മ്മരസം കലര്‍ന്നു സംസാരിക്കുന്ന ധ്രുവിനെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമടക്കം സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ച് വളരെയധികം ആരോപണങ്ങള്‍ താരപുത്രന് നേരിടുന്നുണ്ട്.
തെന്നിന്ത്യന്‍ പ്രിയതാരം അനുപമ പരമേശ്വരന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും പിന്നീട് തന്റെ മുൻകാല പ്രണയബന്ധത്തെക്കുറിച്ചും നേരിടേണ്ടി വന്ന നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. അനുപമയും ധ്രുവും തമ്മില്‍ പ്രണയത്തിലാണെന്ന് പല അഭ്യൂഹങ്ങളും നിറഞ്ഞതാണ്. അതിനു പിന്നാലെ തന്റെ പ്രണയത്തകര്‍ച്ചയ്ക്ക് പിന്നിലുള്ള കാരണം അനുപമ തുറന്നു പറഞ്ഞപ്പോള്‍ ധ്രുവിന്റെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും സൈബര്‍ മീഡിയയില്‍ നിറഞ്ഞു.
ഇപ്പോഴിതാ ആരോപണങ്ങള്‍ക്കും കടുത്ത ചർച്ചകൾക്കുമുള്ള തന്റെ മറുപടി തുറന്നു പറയുകയാണ് ധ്രുവ് വിക്രം. വ്യക്തിജീവിതത്തെക്കുറിച്ചുള്ള തുടർച്ചയായ മാധ്യമശ്രദ്ധയും ചർച്ചകളും താങ്കളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ധ്രുവ് തുറന്ന മനസ്സോടെ മറുപടി നൽകിയത്.
‘‘സത്യം പറഞ്ഞാൽ, ഇത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് എനിക്ക് പറയാനാവില്ല. എങ്കിലും, യാഥാർത്ഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആരാണെന്ന് തിരിച്ചറിയുക, നിങ്ങളുടെ നിലപാടുകൾ എന്താണെന്ന് അറിയുക, നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതോ ഒരിക്കൽ പ്രധാനപ്പെട്ടതോ ആയ എല്ലാത്തിനെയും ശക്തമായി സംരക്ഷിക്കുക. നിങ്ങൾ സത്യത്തോടൊപ്പം നിൽക്കുമ്പോൾ, നിങ്ങളുടെ അടിത്തറ എന്താണെന്ന് നിങ്ങൾക്കറിയുമ്പോൾ, ഇത്തരം വിമർശനങ്ങൾക്കൊക്കെ ഒരു പരിധിയേ ഉണ്ടാകൂ. സ്വയം ഒരു ഒറ്റയാൾ പോരാളിയായി മാറാൻ മനസ്സ് പഠിക്കും. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ട്. ഉള്ളിലേക്ക് നോക്കി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക, നിങ്ങളുടെ സ്വന്തം ലോകത്തെ പരമാവധി സംരക്ഷിക്കുക...’’ ധ്രുവ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അധികം സജീവമാകാത്തതിന്റെ കാരണവും ധ്രുവ് വ്യക്തമാക്കി. ‘‘എനിക്ക് ഒരു സ്വകാര്യ അക്കൗണ്ട് ഉണ്ടോ എന്ന് ആരാധകർക്ക് ഒരിക്കലും അറിയാൻ കഴിയില്ല. സോഷ്യൽ മീഡിയ ഉപയോഗം ഏതെങ്കിലും കൃത്യമായ തന്ത്രത്തിന്റെ ഭാഗമല്ല. എനിക്ക് വിഡിയോകൾ എഡിറ്റ് ചെയ്യാനും ഷൂട്ട് ചെയ്യാനും ഭയങ്കര ഇഷ്ടമാണ്. എന്റെ അച്ഛനെയും അനന്തരവളെയും വളർത്തുമൃഗങ്ങളെയുമൊക്കെ ക്യാമറയിൽ പകർത്തി എഡിറ്റ് ചെയ്യാറുണ്ട്. പുറത്തു പങ്കുവെച്ചില്ലെങ്കിലും ഐമൂവി ഒക്കെ ഉപയോഗിച്ച് പാട്ടുകൾക്ക് അനുസരിച്ച് വിഡിയോ കട്ട് ചെയ്യുന്നത് എനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. ലോകത്തിന്റെ കേന്ദ്രബിന്ദുവെന്നോണം നമ്മളെല്ലാം സോഷ്യൽ മീഡിയയിൽ ആവശ്യത്തിന് സമയം ചെലവഴിച്ചുകഴിഞ്ഞു. സിനിമയുടെ പ്രമോഷൻ സമയങ്ങളിൽ ഞാൻ സജീവമാകും. അല്ലാത്തപ്പോഴൊക്കെ വായനയിലേക്കും സംഗീതത്തിലേക്കും പിൻവാങ്ങും. ഇത് മനഃപൂർവം എടുക്കുന്ന തീരുമാനമല്ല...’’ എന്നാണ് ധ്രുവ് വിക്രം പറഞ്ഞത്. ‘ഇന്ത്യ ടുഡേ തമിഴ് റൗണ്ട് ടേബിൾ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ധ്രുവ് ആദ്യമായി തുറന്നു സംസാരിച്ചത്.
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ നായികയായി അഭിനയിക്കുന്നത് അനുപമ പരമേശ്വരനാണ്. ‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന യൂട്യൂബ് ഷോയിൽ പങ്കെടുത്ത അനുപമ, താൻ നേരിട്ട രണ്ടു വർഷത്തെ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

Comments